Tuesday February 21, 2017
Latest Updates

ഡല്‍ഹിയില്‍ വോട്ടെടുപ്പ് ആരംഭിച്ചു,12 മണി വരെ 25% ശതമാനം പോളിംഗ് 

ഡല്‍ഹിയില്‍ വോട്ടെടുപ്പ് ആരംഭിച്ചു,12 മണി വരെ 25% ശതമാനം പോളിംഗ് 

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരെഞ്ഞടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു.രാവിലെ 12 മണി വരെ 25 % പോളിംഗ് രേഖപ്പെടുത്തിയതയാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.65 ശതമാനത്തില്‍ അധികം വോട്ടുകള്‍ പോള്‍ ചെയ്‌തേമെന്നാണ് സൂചനകള്‍ .1.33 കോടി വോട്ടര്‍മാരാണ് ഡല്‍ഹിയില്‍ ആകെയുള്ളത്. 12,177 പോളിങ് സ്‌റ്റേഷനുകള്‍ ഇവര്‍ക്കായി സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ 714 എണ്ണം സംഘര്‍ഷസാധ്യതാ ബൂത്തുകളായി നിശ്ചയിച്ച് പ്രത്യേക സുരക്ഷ ഒരുക്കും. 70 അംഗ നിയമസഭയിലേക്ക് 673 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.

അതേസമയം യുവാക്കളോട് വോട്ട് ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തു. വലിയ പോളിംങ് ഉണ്ടാവാന്‍ യുവാക്കളെല്ലാം വോട്ട് രേഖപ്പെടുത്തമെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.

ഒരു മാസത്തോളം നീണ്ട വാശിയേറിയ പ്രചാരണങ്ങള്‍ക്കൊടുവിലാണ് രാജ്യതലസ്ഥാനം ഉള്‍കൊള്ളുന്ന ഡല്‍ഹി സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിനായി ബൂത്തിലെത്തുന്നത്. ശക്തമായ സുരക്ഷാ മുന്നൊരുക്കങ്ങളാണ് തെരഞ്ഞെടുപ്പിനായി ഒരുക്കിയിരിക്കുന്നത്. ഈ മാസം 10നാണ് വോട്ടെണ്ണല്‍.

എ.എ.പിയും ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന ജനവിധിയെ ഏറെ ആകാംക്ഷയോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്.
95,000 ഉദ്യോഗസ്ഥരെയാണ് പോളിങ് ജോലികള്‍ക്കായി നിയോഗിച്ചിരിക്കുന്നത്. നിഷ്പക്ഷവും സ്വതന്ത്രവുമായ ജനവിധി ഉറപ്പാക്കുന്നതിന് എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

Scroll To Top