Monday September 25, 2017
Latest Updates

ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ വീണ്ടും ആക്രമണം

ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ വീണ്ടും ആക്രമണം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ വീണ്ടും ആക്രമണം. വികാസ്പുരിയിലെ അവര്‍ ലേഡി ഓഫ് ഗ്രേസിന് നേരെയാണ് ആക്രമണം. പള്ളിക്ക് മുന്നിലെ രൂപക്കൂടിന്റെ ചില്ലുകള്‍ അക്രമി അടിച്ചു തകര്‍ത്തു. ഇന്ന് പുലര്‍ച്ചെ 4.30 ഓടെയാണ് സംഭവം നടന്നത്. ബൈക്കില്‍ എത്തിയ ഒരാള്‍ രൂപക്കൂട് അടിച്ചു തകര്‍ക്കുകയായിരുന്നു. പിന്നീട് മിനിറ്റുകള്‍ക്ക് ശേഷം മറ്റൊരാളെ കൂട്ടി തിരിച്ച് എത്തിയ ഇയാള്‍ രൂപക്കൂട് പൂര്‍ണ്ണമായി അടിച്ചു തകര്‍ക്കുകയും മാതാവിന്റെ രൂപത്തിന്റെ കഴിത്തില്‍ കിടന്ന കൊന്ത വലിച്ച് പൊട്ടിക്കുകയും ചെയ്തു.

അക്രമികളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്ന് ഡല്‍ഹി അതിരൂപത ചാന്‍സലര്‍ മാത്യു ജോയ് പറഞ്ഞു. അക്രമികളെ കണ്ടാല്‍ തിരിച്ചറിയാമെന്നും അദ്ദേഹം പറഞ്ഞു. സഭയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം പോലീസ് ആരംഭിച്ചു.

ഡല്‍ഹിയില്‍ അടുത്തിടെ ഒരു ക്രിസ്ത്യന്‍ പള്ളി കത്തി നശിച്ചതിന് പിന്നിലെ അട്ടിമറി സാധ്യത പോലീസ് അന്വേഷിച്ചു വരികെയാണ് വീണ്ടും പള്ളിക്ക് നേരെ ആക്രമണം ഉണ്ടായത്.

Scroll To Top