Sunday December 17, 2017
Latest Updates

ഡബ്‌ളിനിലെത്തിയ 26 ഇന്ത്യക്കാരെ കാണാനില്ല ! അയര്‍ലണ്ടിലേക്ക് അനധികൃതമായി പ്രവേശിച്ച ഇന്ത്യന്‍ സംഘത്തെ തേടി ഗാര്‍ഡ

ഡബ്‌ളിനിലെത്തിയ 26 ഇന്ത്യക്കാരെ കാണാനില്ല ! അയര്‍ലണ്ടിലേക്ക് അനധികൃതമായി പ്രവേശിച്ച ഇന്ത്യന്‍ സംഘത്തെ തേടി ഗാര്‍ഡ

ഡബ്ലിന്‍ :അയര്‍ലണ്ടിലേക്ക് അനധികൃതമായി പ്രവേശിക്കുവാന്‍ ശ്രമിച്ച 26 പേരടങ്ങുന്ന ഇന്ത്യന്‍ സംഘത്തെ നോട്ടമിട്ട് ഗാര്‍ഡ. കഴിഞ്ഞ ആഴ്ചയാണ് ഡബ്ലിന്‍ വിമാനത്താവളത്തില്‍ വ്യാജ രേഖകള്‍ ചമച്ച് ഇന്ത്യന്‍ സംഘം എത്തിയത്,

സിനിമാ ചിത്രീകരണത്തിനെന്ന പേരില്‍ വര്‍ക്ക് വിസയ്ക്ക് അപേക്ഷിച്ച സംഘത്തിന് അയര്‍ലണ്ട് വിസ അനുവദിക്കുകയും ചെയ്തു.അയര്‍ലണ്ടിലെത്തിയ ശേഷം ബ്രിട്ടണില്‍ യാത്ര ചെയ്യാനുള്ള സൗകര്യവും ഇവരുടെ വിസയില്‍ അനുവദിച്ചിരുന്നു.

വ്യാജ ഉദ്ദേശവും,വ്യാജ രേഖകളുമാണെന്ന് തിരിച്ചറിയാതെ ഐറിഷ് അധികൃതര്‍ ഇവര്‍ക്ക് അനുവദിച്ച വര്‍ക്ക് വിസയിലാണ് ഡബ്ലിന്‍ വിമാനത്താവളത്തില്‍ എത്തിയത്.

ഇത്തരം തട്ടിപ്പിനു ശ്രമിച്ച മുപ്പതോളം പേരടങ്ങുന്ന മറ്റൊരു ഗ്രൂപ്പിനെ ന്യൂ ഡെല്‍ഹിയിലെ ഇമിഗ്രേഷന്‍ വിഭാഗത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് ന്യൂ ഡല്‍ഹി വിമാനത്താവളത്തില്‍ പിടി കൂടിയതിനെ തുടര്‍ന്നാണ് അയര്‍ലണ്ടിലേക്ക് കടന്ന ആദ്യ ഗ്രൂപ്പിനെ കുറിച്ചുള്ള വിവരങ്ങള്‍ ഗാര്‍ഡയ്ക്ക് കൈമാറിയത്,എന്നാല്‍ ഗാര്‍ഡ അന്വേഷണം ആരംഭിക്കും മുമ്പേ 26പേരുള്‍പ്പെട്ട ഇന്ത്യന്‍ സംഘം കോര്‍ക്കില്‍ നിന്ന് ഗ്ലാസ്ഗോയിലേക്ക് പറന്നിരുന്നു.

യുകെയിലേയ്ക്ക് പലായനം ചെയ്ത അവര്‍ അവിടെയും ‘അപ്രത്യക്ഷ’മായിരിക്കുകയാണ്.ഗാര്‍ഡ നാഷണല്‍ ഇമിഗ്രേഷന്‍ ബ്യൂറോ ഈ വിഷയത്തില്‍ സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഓസ്‌കാര്‍ പുരസ്‌കാരം നേടിയ അര്‍ഗോ സിനിമയ്ക്ക് യ്ക്ക് സമാനമായ സംഭവമാണ് ഇവിടെ നടന്നത്.അമേരിക്കന്‍ അഭയാര്‍ഥി സംഘം ഇറാനില്‍ നിന്നും സമാനമായ രീതിയിലാണ് രക്ഷപെടുന്നത്.

വളരെ വിപുലമായി നടക്കുന്ന ഒരു തട്ടിപ്പാണ് ഇതെന്നും ഇമിഗ്രേഷന്‍ സംവിധാനത്തെ കബളിപ്പിച്ച ശേഷം അപ്രത്യക്ഷമാകുകയാണ് ഈ സംഘത്തിന്റെ ശൈലിയെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

‘ഒരു സിനിമ ഷൂട്ട് ചെയ്യുന്നതിനായി വര്‍ക്ക് വിസ സംഘടിപ്പിച്ചെടുക്കുകയെന്നത് വളരെ ആലോചിച്ച് ആസൂത്രണം ചെയ്ത തട്ടിപ്പാണ്.ഇപ്പോള്‍ ഇത്തരം കുംഭകോണത്തെക്കുറിച്ച് വിവരം ലഭിച്ചുകഴിഞ്ഞു.ഇനി ഈ തട്ടിപ്പ് നടക്കില്ല.മറ്റു രാജ്യങ്ങളിലും അവര്‍ ഇത് ചെയ്യുന്നതായി സംശയിക്കുന്നു. ഗാര്‍ഡ വിശദീകരിച്ചു.

അയര്‍ലണ്ടിലേയ്ക്ക് സമാനമായ രീതിയില്‍ ഇന്ത്യയില്‍ നിന്നടക്കം ഈ വിധത്തില്‍ എത്തുന്നവര്‍ ആയിരക്കണക്കിന് പേരാണെന്നാണ് ചില മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.ഇപ്പോള്‍ പിടി വീണതാട്ടെ ഇന്ത്യന്‍ ഇമിഗ്രേഷന്‍ വിഭാഗത്തിന്റെ ജാഗ്രത കൊണ്ട് മാത്രമാണ്.

Scroll To Top