Sunday September 24, 2017
Latest Updates

ഡബ്ല്യൂ എം സി സംഘടിപ്പിക്കുന്ന ‘ഗുരുമുഖം 2014 ‘ജൂലൈ 5 ന് 

ഡബ്ല്യൂ എം സി സംഘടിപ്പിക്കുന്ന ‘ഗുരുമുഖം 2014 ‘ജൂലൈ 5 ന് 

ഡബ്ലിന്‍: ഗുരുകുല വിദ്യാഭ്യാസ രീതിയില്‍ , നമ്മുടെ ഭാഷയും സംസ്‌ക്കാരവും , വരും തലമുറയ്ക്ക് അനുഭവവേദ്യമാക്കുക എന്ന താത്പര്യത്തോടെ വേള്‍ഡ് മലയാളി കൌണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‌സ് , സംഘടിപ്പിക്കുന്ന ഗുരുമുഖം 2014 മലയാളം പഠന പരിശീലന കളരി 2014 ജൂലൈ 5, ശനിയാഴ്ച രാവിലെ 10.30 നു ആരംഭിക്കും.

കംപ്യുട്ടറുകളുടെയും ടി.വിയുടെയും മുന്നില്‍ തളച്ചിടുന്ന നമ്മുടെ കുഞ്ഞുങ്ങളുടെ ബാല്യങ്ങള്‍ , വികാരവും വിചാരവുമില്ലാത്ത സുപ്പര്‍മാന്‍ കഥകളില്‍ ഒതുങ്ങി പോകുമ്പോള്‍ , നമ്മുടെ സ്വന്തം മലയാളത്തിന്റെ നാട്ടുകഥകള്‍ , ഐതിഹ്യങ്ങള്‍ , അതിലൂടെ പകര്‍ന്നു കിട്ടുന്ന സര്‍ഗാത്മകതയും , ആത്മധൈര്യവും അവരിലേക്ക് പകര്‍ന്നു കൊടുക്കുവാനും അതുവഴി അവരുടെ ഭാവനയും സര്‍ഗ്ഗശേഷിയും ഉണര്‍ത്തുവാനും , മലയാളത്തിന്റെ നന്മ അവര്‍ക്ക് അനുഭവിക്കുവാനും ഈ പഠന കളരിയിലൂടെ വേള്‍ഡ് മലയാളി കൌണ്‍സില്‍ ലക്ഷ്യമിടുന്നു. 6 വയസിനും 15 വയസിനും ഇടയില്‍ പ്രായമുള്ള 20 കുട്ടികള്‍ക്ക് മാത്രമാണ് പ്രവേശനം. പ്രവേശനം സൌജന്യമാണ്. കുട്ടികള്‍ക്ക് ആവശ്യമായ പഠനോപകരണങ്ങളും സൌജന്യമാണ്. 

കൂടുതല്‍ വിവരങ്ങള്‍ക്കും പേര് രജിസ്റ്റെര്‍ ചെയ്യുന്നതിനും ബന്ധപ്പെടുക 

ബിനോ ജോസ് (കോ ഓര്‍ഡിനേറ്റര്‍) : 0894275554
സാബു കല്ലുങ്ങള്‍ : 0872955272
ജോണ്‍ ചാക്കോ : 0876521572
സൈലോ സാം : 0876261590 

Scroll To Top