Sunday February 26, 2017
Latest Updates

ഡബ്ലിന് നവ്യാനുഭവമായി കേരള ഹൗസ് ശിശുദിനാഘോഷം, ഉത്സവ ലഹരിയില്‍ ജനസഹസ്രങ്ങള്‍

ഡബ്ലിന് നവ്യാനുഭവമായി കേരള ഹൗസ് ശിശുദിനാഘോഷം, ഉത്സവ ലഹരിയില്‍ ജനസഹസ്രങ്ങള്‍

ഡബ്ലിന്‍ :ചാച്ചാ നെഹ്രുവിന്റെ ഓര്‍മകള്‍ നിറഞ്ഞു നിന്ന സായാഹ്നത്തില്‍ ഡബ്ലിന്‍ നഗരത്തിന്റെ എല്ലാ ഭാഗത്ത് നിന്നുമുള്ള കുട്ടികള്‍ ഒന്ന്‌ചേര്‍ന്ന് ശിശു ദിനം ആഘോഷിച്ചു. കേരളാ ഹൌസ് താലയിലെ കില്‍മന ഹാളില്‍ ഒരുക്കിയ ശിശു ദിനാഘോഷ പരിപാടിയില്‍ ഉടനീളം ആദ്യന്തം ദേശഭക്തി ഗാനങ്ങളും സ്വാതന്ത്ര്യ ഗീതങ്ങളും അലയടിച്ചിരുന്നു.

ജന്മനാടിന്റെ മഹത്വം അമ്മയെപോലെ പ്രിയപ്പെട്ടതാണെന്ന് കുട്ടികളും മുതിര്‍ന്നവരും ഒരേ പോലെ ഘോഷിച്ച അവസരമായി ഈ വര്‍ഷത്തെ കേരള ഹൗസ് ശിശു ദിനാഘോഷം

നൂറു കണക്കിന് കുട്ടികള്‍ നെഹ്രുതൊപ്പിയണിഞ്ഞു , ദേശിയ പതാകയുമേന്തി അണിനിരന്ന റാലി നയനമനോഹരമായി .ഏതൊരു രാജ്യ സ്‌നേഹിയുടെയും മനസിനെ ത്രസിപ്പിക്കുന്ന ‘സാരെ ജഹാം സേ അച്ഛാ ‘,ഹിന്ദു ദേശ് കി ഹമാരാ എന്നി ദേശ ഭക്തി ഗാനങ്ങളുടെ അകമ്പടിയോടെ അടിവെച്ചടിവെച്ചു ബാലജനങ്ങള്‍ നടന്നു നീങ്ങുമ്പോള്‍ മാതൃ രാജ്യത്തോട് ഒരു വിദേശ രാജ്യത്ത് വെച്ചു പ്രകടമാക്കാവുന്ന ഏറ്റവും വലിയ ആദരവായി അത് മാറി.ജവഹര്‍ലാല്‍ നെഹ്രുവിന്റെ വേഷമിട്ട ക്രിസ് ബിജു റാലിയ്ക്ക് നേതൃത്വം നല്‍കി.

ശിശുദിനാഘോഷ സമ്മേളനത്തില്‍ അലന്‍ സാവിയോ ജേക്കബ് അദ്ധ്യക്ഷ പ്രസംഗം നടത്തുന്നു

ശിശുദിനാഘോഷ സമ്മേളനത്തില്‍ അലന്‍ സാവിയോ ജേക്കബ് അദ്ധ്യക്ഷ പ്രസംഗം നടത്തുന്നു

സഹര്‍ഷം സാമോദം ..:ശിശുദിനാഘോഷത്തില്‍ നിന്നും

സഹര്‍ഷം സാമോദം ..:ശിശുദിനാഘോഷത്തില്‍ നിന്നും

സെന്റ് വിന്‍സന്റസ് ,ബ്ലാക്ക് റോക്ക് ഏരിയയില്‍ നിന്നുള്ള അലന്‍ സാവിയോ ജേക്കബിന്റെ അദ്ധ്യക്ഷതയില്‍ ആരംഭിച്ച ശിശുദിനസമ്മേളനം ഉദയ് നൂറനാട് ഉത്ഘാടനം ചെയ്തു.മാത്യു  ഷിബു പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.വിവിധ പ്രദേശങ്ങളെ പ്രതിനിധീകരിച്ചെത്തിയ മിഷോനീ ഷൈജിത് (വിക്ലോ ),നേവ സജീവ്(സ്വോര്‍ഡ്‌സ് )കീര്‍ത്തന കിസാന്‍ തോമസ് (ഷാംഗില്‍ )ലുവന്റൊ ജോര്‍ജ് (ബൂ മൌണ്ട് ആന്‍ ലിയ സെബാസ്ട്യന്‍ (താല )അലക്‌സിസ് മാത്യു ടോണി (ഫിസ്ബറോ ) ജോയല്‍ ജോസ് (ലൂക്കന്‍ )റോഷിന്‍ സണ്ണി (ബ്ലാഞ്ചസ് ടൌണ്‍ )ജോയല്‍ ബാബു (ക്രംലിന്‍ )എന്നിവര്‍ ശിശുദിന സ:ന്ദേശങ്ങള്‍ നല്‍കി

കേരളം എന്ന വിഷയത്തെ ആസ്പദമാക്കി സ്വോര്‍ഡ്‌സില്‍ നിന്നുള്ള ജോസഫ് ചെറിയാനും ,ഭാരതത്തെകുറിച്ചു ആഞ്ജലീന ഷാജിയും പ്രത്യേക സന്ദേശം നല്‍കി .സോനാ റോയി കുഞ്ചിലക്കാട്ട് സ്വാഗതവും,കെവിന്‍ റോയി നന്ദിയും പറഞ്ഞു.
തൊട്ടു പിന്നാലെ ആരംഭിച്ച കലാപരിപാടികള്‍ ഓരോന്നും ദേശസ്‌നേഹത്തിന്റെ അപൂര്‍വമായ പ്രഖ്യാപനങ്ങളായി.ഭാരതമാതാവിനോടുള്ള അയര്‍ലണ്ടിലെ പുതു തലമുറയുടെ സ്‌നേഹവും, ഐക്യ ദാര്‍ഡ്യവും പ്രകടിപ്പിച്ചു കൊണ്ട് ഡബ്ലിന്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാ പ്രതിഭകള്‍ രംഗത്തെത്തി.

കുട്ടികളുടെ ഗ്രൂപ്പ് ഡാന്‍സുകളും, സിനിമാറ്റിക് ഡാന്‍സുകളും , നിരവധി ടാബ്ലോകളും പ്രച്ഛന്നവേഷവും സ്‌കിറ്റ് എന്നിവയും മറ്റു കലാ പരിപാടികളും ആസ്വാദക ഹൃദയത്തെ കുളിരണിയിച്ചു.DSC_0413

മംഗള സ്‌കൂള്‍ ഓഫ് മ്യൂസിക് വിദ്യാര്‍ത്ഥികളായ എവിലിന്‍ വിന്‌സെന്റ്,ബ്രിറ്റോ പെരേപ്പാടന്‍ ,ബ്രോണ പെരേപ്പാടന്‍ , മീനു ജോര്‍ജ്, അലീന മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള കുട്ടികളുടെ ഗാനമേള മറക്കാനാവാത്ത അനുഭവമായി.ഡബ്ലിനില്‍ ഇതാദ്യമായാണ് കുട്ടികളുടെ മാത്രമായ ഒരു ഗാനമേള സംഘടിപ്പിക്കുന്നത്.കൂടാതെ ശ്രേയ സുധീറിന്റെയും എയിഞ്ചല്‍ മേരി സുനിലിന്റെയും മധുരഗാനങ്ങളും വേദിയില്‍ ആലപിക്കപ്പെട്ടു.

കേരള ഹൗസിന്റെ കഴിഞ്ഞ വര്‍ഷത്തെ വിവിധ പരിപാടികളില്‍ പങ്കെടുത്തു വിജയികളായവര്‍ക്ക്ചടങ്ങില്‍ വെച്ചു റവ .ഫാ.ജോര്‍ജ് വര്‍ഗീസ് ,ജയദേവന്‍ മാസ്റ്റര്‍ ,പ്രദീപ് ചന്ദ്രന്‍ ,റോയി കുഞ്ചിലക്കാട്ട് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.കില്മന ഹാള്‍ നിറഞ്ഞു തുളുമ്പിയെത്തിയ ജനക്കൂട്ടം ഡബ്ലിനിലെ മലയാളികളുടെ മാതൃ രാജ്യത്തോടുള്ള സ്‌നേഹത്തോടുള്ള വിളംബരമായി.
ശിശു ദിനാഘോഷ പരിപാടികള്‍ വന്‍വിജയമാക്കി തീര്‍ത്ത ഏവര്‍ക്കും കേരളാ ഹൗസ് ചീഫ് കോ ഓര്‍ഡിനേറ്റര്‍ റോയി കുഞ്ചിലക്കാട്ടും ,മറ്റു ഭാരവാഹികളും നന്ദിയറിയിച്ചു.

Scroll To Top