Monday January 23, 2017
Latest Updates

ഡബ്ലിന്‍ 4 ല്‍ പട്ടാപ്പകല്‍ കാര്‍ മോഷണം; മധ്യവയസ്‌കയെ ആക്രമിച്ച് കാര്‍ തട്ടിയെടുത്തു

ഡബ്ലിന്‍ 4 ല്‍ പട്ടാപ്പകല്‍ കാര്‍ മോഷണം; മധ്യവയസ്‌കയെ ആക്രമിച്ച് കാര്‍ തട്ടിയെടുത്തു

ഡബ്ലിന്‍: ഡബ്ലിനിലെ ഏറ്റവും സുരക്ഷിത മേഖലയായി കരുതപ്പെടുന്ന ഡബ്ലിന്‍ 4 ഏരിയയില്‍ വീണ്ടും പട്ടാപ്പകല്‍ കാര്‍ മോഷണം. ഡബ്ലിന്‍ 4 ലെ ബാള്‍സ് ബ്രിഡ്ജിനു സമീപം ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു മോഷണം. 50 കാരിയെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച ശേഷം അജ്ഞാത സംഘം കാര്‍ തട്ടിയെടുക്കുകയായിരുന്നു. കാറില്‍ നിന്ന് ഇറങ്ങി സെര്‍പന്റൈന്‍ അവന്യുവിലെ അപ്പാര്‍ട്ട്‌മെന്റിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ക്കെതിരെ ആക്രമണമുണ്ടായത്.

തുടര്‍ന്ന് മെറിയോണ്‍ റോഡിലേക്ക് കാര്‍ ഓടിച്ച് പോയതായി ആക്രമിക്കപ്പെട്ട സ്ത്രീ പറഞ്ഞു. ചാര നിറത്തിലുള്ള ഫോര്‍ഡ് ഫോക്കസ് കാറാണ് മോഷണം പോയത്. 03 D 55722 ആണ് വാഹന നമ്പര്‍. മോഷ്ടാക്കള്‍ക്കായി ഗാര്‍ഡ തെരച്ചില്‍ ഊര്‍ജിതമാക്കി. മേല്‍പ്പറഞ്ഞ കാറിനെക്കുറിച്ചോ അക്രമികളെക്കുറിച്ചോ എന്തെങ്കിലും വിവരം അറിയാവുന്നവര്‍ ഗാര്‍ഡയെ വിവരം അറിയിക്കണമെന്ന് ഗാര്‍ഡ അധികൃതര്‍ അറിയിച്ചു. ഐറിഷ് ടൌണ്‍ പോലീസ് സ്റ്റേഷനിലാണ് വിവരം അറിയിക്കേണ്ടത്.

ആക്രമിക്കപ്പെട്ട സ്ത്രീയെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Scroll To Top