Saturday May 26, 2018
Latest Updates

ഡബ്ലിന്‍ സീറോ മലബാര്‍ സഭയ്ക്ക് പുതിയ ഒരു ചാപ്ല്യന്‍ കൂടി നിയമിതനായി 

ഡബ്ലിന്‍ സീറോ മലബാര്‍ സഭയ്ക്ക് പുതിയ ഒരു ചാപ്ല്യന്‍ കൂടി നിയമിതനായി 

ഡബ്ലിന്‍ – ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ പ്രവര്‍ത്തങ്ങള്‍ കൂടുതല്‍ സജീവമാക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി ഒരു ചാപ്ല്യനെ കൂടി സഭാ നേതൃത്വം നിയോഗിച്ചു.എട്ടു വര്‍ഷക്കാലമായി ഇരിങ്ങാലക്കുട രൂപതാ ചാന്‍സിലറായി പ്രവര്‍ത്തിച്ചിരുന്ന ഇരിങ്ങാലക്കുട രൂപതാംഗം ഫാ. ക്ലെമന്റ്‌റ് പാടത്തിപ്പറമ്പിലാണ് ഡബ്ലിനില്‍ സേവനമനുഷ്ടിക്കാനായി നിയമിതനായത്.

ഇന്ന് ഡബ്ലിനില്‍ എത്തിച്ചേര്‍ന്ന ഫാ.ക്ലെമന്റിനെ നാഷണല്‍ കോഓര്‍ഡിനേറ്റര്‍ മോണ്‍സിഞ്ഞോര്‍ ആന്റണി പെരുമായന്‍,നിലവിലുള്ള ചാപ്ല്യന്‍മാരായ ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍ MST, കോര്‍ക്ക് സീറോ മലബാര്‍ സഭ ചാപ്ല്യന്‍ ഫാ. സിബി അറയ്ക്കല്‍, ഡബ്ലിന്‍ സീറോ മലബാര്‍ സഭാ കൈക്കാരന്‍ റ്റിബി മാത്യു എന്നിവരുടെ നേതൃത്വത്തില്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി.

Scroll To Top