Thursday February 23, 2017
Latest Updates

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ വിശ്വാസവര്‍ഷാചരണ സമാപനവും ,ബൈബിള്‍ കലോത്സവവും വര്‍ണ്ണോജ്ജ്വലമായി

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ വിശ്വാസവര്‍ഷാചരണ സമാപനവും ,ബൈബിള്‍ കലോത്സവവും വര്‍ണ്ണോജ്ജ്വലമായി

ഡബ്ലിന്‍ :സീറോ മലബാര്‍ സഭയുടെ വിശ്വാസവര്‍ഷാചര സമാപനവും ,ബൈബിള്‍ കലോത്സവവും വര്‍ണ്ണോജ്ജ്വലമായി.ഡബ്ലിനിലെ 9 മാസ് സെന്റ്ററുകളില്‍ നിന്നായി നൂറുകണക്കിന് വിശാസികള്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.ഡബ്ലിന്‍ സഹായ മെത്രാന്‍ ഏമന്‍ വാല്‍ഷ് ഭദ്രദീപം കൊളുത്തി ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.

DSC_0014

ചടങ്ങുകള്‍ ഒരു മഹാ സംഭവം ആക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും സീറോ മലബാര്‍ സഭാ ചാപ്ലിന്‍മാര്‍ നന്ദിയര്‍പ്പിച്ചു കൊണ്ട് പുറത്തിറക്കിയ പത്രക്കുറിപ്പിന്റെ പൂര്‍ണ്ണരൂപം താഴെ ചേര്‍ക്കുന്നു :

lighting lampഡബ്ലിന്‍ സീറോ മലബാര്‍ സഭ വളര്‍ച്ചയുടെ പടവുകള്‍ ചവിട്ടി മുന്നേറുകയാണ്. വ്യത്യസ്തമായ പരിപാടികളിലൂടെ ഡബ്ലിന്‍ സീറോ മലബാര്‍ സഭാവിശ്വാസികളുടെ ദൈവാശ്രയബോധവും, ദൈവസ്‌നേഹവും വളര്‍ത്തുവാന്‍ വിശ്വാസികളെ പ്രത്യേകിച്ചു യുവ തലമുറയെ വിശ്വാസത്തില്‍ അരക്കിട്ടുറപ്പിക്കുവാന്‍ സഭാതനയര്‍ ബദ്ധശ്രദ്ധരാണ് എന്ന് നിസ്സംശയം പറയാം. അതിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരെ ദൈവം അനുഗ്രഹിക്കട്ടെ എന്നും അവരുടെ പ്രവര്‍ത്തനങ്ങള്‍ ഫലമണിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യാം.

പ്രിയമുള്ളവരെ മാര്‍ത്തോമ്മാശ്ലീഹ പകര്‍ന്നുതന്ന യേശുവിലുള്ള നമ്മുടെ വിശ്വാസവളര്‍ച്ചയുടെ ഒരു നേര്‍ക്കാഴ്ചയായിരുന്നു ബീമൊണ്ട് ആര്‍ടെയിന്‍ ഫാമിലി റിക്രിയേഷന്‍ ഹാളില്‍ ഒക്ടോബര്‍ 28ന് തിങ്കളാഴ്ച അരങ്ങേറിയത്. ഡബ്ലിന്‍ സീറോ മലബാര്‍ സഭാമക്കള്‍ ഡബ്ലിന്‍ അതിരൂപതയുടെ 9 മാസ്സ് സെന്റര്‍കളിലായി ജീവിക്കുന്നവര്‍ ആണെങ്കിലും ഡബ്ലിന്‍ സീറോ മലബാര്‍ സഭ ഒരു ഇടവക ആണെന്നുള്ള ആ യാഥാര്‍ത്ഥ്യത്തിന് നമ്മള്‍ അടിവര ഇടുകകയായിരുന്നു.

2013 ഒക്ടോബര്‍ 28 വിശ്വാസ വര്‍ഷ സമാപന ദിനമായും ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ബൈബിള്‍ കലൊത്സവദിനമായും ആചരിക്കണം എന്ന് നമ്മള്‍ തീരുമാനിച്ച ദിനം മുതല്‍ അത് നടപ്പാക്കുന്നതുവരെ ഊണും ഉറക്കവും മറന്ന് അതിനായി അശ്രാന്തപരിശ്രമം നടത്തിയവര്‍ നിരവധി പേരുണ്ട്. അവരാരും എന്തെങ്കിലും പ്രതിഫലം ഉദ്ദേശിച്ചു ചെയ്തതല്ല, മറിച്ച് അവരുടെ അടിയുറച്ച വിശ്വാസത്തിന്റെ ബഹിഷ്പുരണമാണത്. നന്ദി പറയുക എന്നത് നമ്മെ സംബന്ധിച്ച് ഏറെ ശ്രമകരമായ ഉത്തരവാദിത്വമാണ്. സഭക്കുവേണ്ടി സഭാമക്കള്‍ എല്ലാവരും ചെയ്യുന്ന സേവനങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ദൈവം തന്നെ പ്രതിഫലം നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

നമ്മുടെ ആദ്യത്തെ ബൈബിള്‍ കലോത്സവവും വിശ്വാസ വര്‍ഷ സമാപനവും മനോഹരമായി ആഘോഷിച്ചതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ നന്ദിയോടെ സ്മരിക്കുന്നു. ഏറ്റവും ആദ്യമായി നന്ദി പറയുന്നത് ഈ പരിപാടിയുടെ കോര്‍ഡിനേറ്റര്‍ ആയി സേവനം അനുഷ്ടിച്ച ബിമൊണ്ട് മാസ്സ് സെന്റര് പ്രതിനിധിയും ഡബ്ലിന്‍ സീറോ മലബാര്‍ സഭ എക്‌സിക്യുട്ടിവ് മെമ്പറുമായ ഫെബിന്‍ മാത്യു ആണ്.ബിമൊണ്ട് മാസ്സ് സെന്ററിലെ കൈക്കാരന്മാര്‍ ജോളി, ടോണി, സെക്രട്ടറി അജീഷ്, ബിമൊണ്ട് മാസ്സ് സെന്റര് കമ്മിറ്റി ഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ബിമൊണ്ട് മാസ്സ് സെന്ററിലെ കുടുംബങ്ങള്‍ ഒന്നാകെ ഒരുമയോടെ പ്രവര്‍ത്തിച്ചതാണ് പരിപാടികളുടെ വിജയത്തിന് നിദാനമായത്. ബിമൊണ്ട് മാസ്സ് സെന്ററിനോടുള്ള ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ നന്ദി അറിയിക്കുന്നു.

സഭയുടെ പുതിയ വര്‍ഷത്തെ കലണ്ടര്‍ സഭാ ട്രസ്റ്റി സാവിയോ മൈക്കിളിന് നല്‍കി കൊണ്ട് ഡബ്ലിന്‍ സഹായമെത്രാന്‍ ഏമന്‍ വാല്‍ഷ് പ്രകാശനം ചെയ്യുന്നു

സഭയുടെ പുതിയ വര്‍ഷത്തെ കലണ്ടര്‍ സഭാ ട്രസ്റ്റി സാവിയോ മൈക്കിളിന് നല്‍കി കൊണ്ട് ഡബ്ലിന്‍ സഹായമെത്രാന്‍ ഏമന്‍ വാല്‍ഷ് പ്രകാശനം ചെയ്യുന്നു

പിന്നിട് നന്ദി അറിയിക്കേണ്ടത് 9 മാസ്സ് സെന്റരുകളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുവാന്‍ പിന്നണിയില്‍ ഒരുപാട് കഷ്ടപ്പാടുകള്‍ സഹിച്ച സീറോ മലബാര്‍ സഭ ട്രസ്റ്റിമാരായ സാവിയോ മൈക്കില്‍ താല, ജോര്‍ജ് ആന്റണി ഫിബ്‌സ്‌ബോറോ എന്നിവര്‍ക്കും അവരോടൊപ്പം സഹകരിച്ച എല്ലാ സഭായോഗം അംഗങ്ങള്‍ക്കും, 9 മാസ്സ് സെന്ററുകളുടെ ലോക്കല്‍ കോര്‍ഡിനേറ്റര്‍മാര്‍ക്കും, കൈക്കാരന്മാര്‍ക്കും, സെക്രട്ടറിമാര്‍ക്കും എല്ലാ ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കും നന്ദി. പ്രാര്‍ത്ഥനയാലും, സാന്നിധ്യം കൊണ്ടും, സഹായത്താലും ഈ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിച്ച എല്ലാവര്‍ക്കും നന്ദി. സ്‌റ്റേജ് മാനേജര്‍ ആയി മനോഹരമായി സേവനം കാഴ്ചവച്ച ബിജു വെട്ടികനാല്‍ താല, അവതാരകരായി സേവനം അനുഷ്ഠിച്ച ടോണി ബൂമൊണ്ട്, ഷേര്‍ളി റെജി താല എന്നിവര്‍ക്കും ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ നന്ദി.

സ്‌റ്റേജ്, ഹാള്‍, പാര്‍ക്കിംഗ് മറ്റ് സൌകര്യങ്ങള്‍ ഒരുക്കിയ ബിമൊണ്ട് മാസ്സ് സെന്ററിലെ എല്ലാ അംഗങ്ങള്‍ക്കും അവരോടൊപ്പം സഹകരിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. പൊതുസമ്മേളനത്തിന് സ്‌റ്റേജ് മാനേജര്‍ ആയി സേവനം ചെയ്ത റെജി കുര്യന്‍ ലൂക്കന്‍,ശബ്ദവും വെളിച്ചവും ഒരുക്കിയ ജോഷി, ബിനു ടീമിനും , ആവശ്യമായ ഫോട്ടോകള്‍ എടുത്ത മെജൊയ് ബ്ലാഞ്ചാര്‍ഡ്‌സ്‌ടൌണ്, റോയ് പേരയില്‍ ലുക്കാന്‍ എന്നിവര്‍ക്കും, നമുക്ക് ആവശ്യമായ സ്‌നാക്‌സ്, ചായ എന്നിവ ഒരുക്കിത്തന്ന ടോണി സ്റ്റില്ലൊര്‍ഗനും സഭയുടെ നന്ദി.

prize

വിവിധങ്ങളായ പരിപാടികള്‍ സ്‌റ്റേജില്‍ അവതരിപ്പിക്കാന്‍ മാസങ്ങളായി കഠിനപ്രയത്‌നം നടത്തികൊണ്ടിരുന്ന എല്ലാ പങ്കാളികള്‍ക്കും, അതിലേറെ അവരെ അതിനായി ഒരുക്കിയവരോടും സഭാമാതാവിന്റെ പേരില്‍ നന്ദി അറിയിക്കുന്നു.

പൊതുസമ്മേളനം ഉത്ഘാടനം ചെയ്ത് വിശ്വാസ വര്‍ഷ സന്ദേശം നല്കിയ ഡബ്ലിന്‍ അതിരൂപത ഓക്‌സിലിയറി ബിഷപ് ഏമന്‍ വാല്‍ഷ്, നമ്മുടെയൊക്കെ ബാല്യകാലം നമ്മെ അനുസ്മരിപ്പിച്ച സീറോ മലങ്കര ചാപ്ലിന്‍ എബ്രഹാം പതാക്കല്‍, സാന്നിധ്യം കൊണ്ട് നമ്മെ അനുഗ്രഹിച്ച ഫാ. പാട്രിക് ലിറ്റില്‍റ്റന്‍, ഫാ. ഡാന്‍ യുജിന്‍, പ്രവര്‍ത്തി കൂടാതെയുള്ള വിശ്വാസം നിര്‍ജീവമാണെന്ന് ഓര്‍മിപ്പിച്ച ജോസ് പള്ളിപാട്ട്, കുടുബമാണ് വിശ്വാസപരിശീലനത്തിന്റെ ആദ്യകളരി എന്നോര്‍മമ പെടുത്തുന്ന സന്ദേശം നല്കിയ സഭായോഗം വനിതാ പ്രതിനിധി ക്ലാരമ്മ ചെറിയാന്‍, സാന്നിധ്യം കൊണ്ടും സന്ദേശം കൊണ്ടും നമ്മെ അനുഗ്രഹിച്ച ഫാ. ആന്റണി നല്ലൂകുന്നേല്‍, ഫാ. ജോസഫ് വെള്ളനാല്‍ എന്നിവര്‍ക്കും നന്ദി. ആരുടെയെങ്കിലും പേര് വിട്ടുപോയിട്ടുണ്ടെങ്കില്‍ അവര്‍ക്കും, എല്ലാ സഭാമക്കള്‍ക്കും നന്ദി. വിശ്വാസ വര്‍ഷ സമാപന ആഘോഷങ്ങളുടെ സന്ദേശം ജനങ്ങളില്‍ എത്തിക്കുവാന്‍ സഹായിച്ച എല്ലാ മാധ്യമ സുഹൃത്തുക്കള്‍ക്കും സഭയുടെ നന്ദി അറിയിക്കുന്നു.( എല്ലാവര്‍ക്കും എല്ലാവിധ നന്മയും പ്രാര്‍ത്ഥനയും നേര്‍ന്നുകൊണ്ട് ഡബ്ലിന്‍ സീറോ മലബാര്‍ സഭക്കുവേണ്ടി ചാപ്ലൈന്‍സ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. മനോജ് പൊന്‍കാട്ടില്‍.)

Scroll To Top