Thursday October 18, 2018
Latest Updates

ഡബ്ലിന്‍ സീറോ മലബാര്‍ സഭയ്ക് പുതിയ ചാപ്ലയിന്‍ നിയമിതനായി

ഡബ്ലിന്‍ സീറോ മലബാര്‍ സഭയ്ക് പുതിയ ചാപ്ലയിന്‍ നിയമിതനായി

ഡബ്ലിന്‍ – ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ പുതിയ ചാപ്ലയിനായി ഫാ.രാജേഷ് ജോസഫ് മേച്ചിറാകത്ത് നിയമിതനായി.കഴിഞ്ഞ ദിവസം ഡബ്ലിനില്‍ എത്തി അദ്ദേഹം ചുമതലയേറ്റു.
തലശ്ശേരി അതിരൂപതാ അംഗമായ ഫാ.രാജേഷ് 2007 ലാണ് വൈദികപട്ടം സ്വീകരിച്ചത്. Msc(Psychology), MBA (HR & Marketing), Mphil (HR Management) തുടങ്ങി വിഷയങ്ങളില്‍ ഉപരിപഠനവും നടത്തിയിട്ടുള്ള അച്ചന്‍ ചെറുപുഷ്പമിഷന്‍ലീഗ്, AKCC തുടങ്ങി സംഘടനകളുടെ രൂപതാ ഡയറക്ടറായി സേവനമനുഷ്ടിച്ചുവരവേയാണ് ഡബ്ലിനില്‍ ശുശ്രുഷ ചെയ്യാനായി നിയമിതനായത്.

ഡബ്ലിനില്‍ എത്തിചേര്‍ന്ന ചെമ്പേരി പൊട്ടന്‍ പ്ലാവ് സെന്റ് ജോസഫ്‌സ് ഇടവകാംഗമായ  പുതിയ ചാപ്ല്യനെ ഫാ. ക്ലെമന്റ്‌റ് പാടത്തിപ്പറമ്പില്‍, ഡബ്ലിന്‍ സോണല്‍ കമ്മറ്റി സെക്രട്ടറി ജോണ്‍സന്‍ ചക്കാലയ്ക്കല്‍, സോണല്‍ കമ്മറ്റി അംഗം ജോബി ചാമക്കാല, ടോണി മാത്യു എന്നിവര്‍ ചേര്‍ന്ന് എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു.

ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന്റെ അധ്യക്ഷതയില്‍ ബ്യൂമോണ്ടില്‍ വച്ച് നടന്ന ഡബ്ലിന്‍ സോണല്‍ കമ്മറ്റിയുടെയും മാസ്സ് സെന്റര്‍ സെക്രെട്ടറിമാരുടെയും ബ്യൂമോണ്ട് മാസ്സ് സെന്റര് കമ്മറ്റിയുടെയും സംയുക്ത യോഗത്തില്‍ പുതിയ ചാപ്ല്യന് സ്വീകരണം നല്‍കി. അയര്‍ലണ്ട് കോഡിനേറ്റര്‍ മോണ്‍. ആന്റണി പെരുമായന്‍, ഫാ.ജോസ് ഭരണികുളങ്ങര, ഫാ. ക്ലമന്റ് പാടത്തിപ്പറമ്പില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Scroll To Top