Monday January 23, 2017
Latest Updates

ഡബ്ലിന്‍ സിറ്റി ഫേസ്ബുക്കിന്റെ യൂറോപ്യന്‍ ആസ്ഥാനമാകുന്നു 

ഡബ്ലിന്‍ സിറ്റി ഫേസ്ബുക്കിന്റെ യൂറോപ്യന്‍ ആസ്ഥാനമാകുന്നു 

ഡബ്ലിന്‍: ഫെയ്‌സ്ബുക്ക് അയര്‍ലണ്ടിലെ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നു.ഫെയ്‌സ്ബുക്കിന്റെ അയര്‍ലണ്ട് ഓഫീസിലെ ജീവനക്കാരുടെ എണ്ണം ആയിരമായിവര്‍ധിപ്പിക്കാനാണ് ആലോചന. ഇതോടെ കമ്പനിയുടെ അയര്‍ലണ്ടിലെ ജീവനക്കാരുടെ എണ്ണംഇരട്ടിയായി വര്‍ധിക്കും. ഫെയ്‌സ്ബുക്ക് അയര്‍ലണ്ടിന്റെ എംഡി സോണിയ ഫ്‌ലിണ്‍ അറിയിച്ചതാണ് ഇക്കാര്യം.അയര്‍ലണ്ടിലെ ഓഫീസിലെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ തീരുമാനിച്ചതായി സോണിയ ഫ്‌ലിണ്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി പുതിയതായി 500 ജീവനക്കാരെയെങ്കിലും നിയമിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഡബ്ലിനിലെ ഗ്രാന്‍ഡ് കനാല്‍ സ്‌ക്വയറില്‍ ആരംഭിച്ച ഫെയ്‌സ്ബുക്കിന്റെ പുതിയആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സോണിയ ഫ്‌ലിണ്‍ . യൂറോപ്പില്‍ ഫെയ്‌സ്ബുക്കിന്റെ സെയില്‍സ്, ഫിനാന്‍സ്, എഞ്ചിനീയറിംഗ്തുടങ്ങി എല്ലാ വിഭാഗങ്ങളും നിയന്ത്രിക്കുന്ന ആസ്ഥാനമായി ഡബ്ലിനിലെ ആസ്ഥാനം മാറുമെന്നും അവര്‍ വ്യക്തമാക്കി. ഫെയ്‌സ്ബുക്കിന്റെ യൂറോപ്പിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ മിഡില്‍ ഈസ്റ്റ്, ആഫ്രിക്കാന്‍ രാജ്യങ്ങളിലെ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണവും ചില ഏഷ്യന്‍ രാജ്യങ്ങളിലെ ഫെയ്‌സ്ബുക്കിന്റെ പ്രവര്‍ത്തനവും ഡബ്ലിന്‍ ആസ്ഥാനത്ത് നിന്ന് നിയന്ത്രിക്കുന്ന വിധമാകും പുതിയ ആസ്ഥാനത്തിന്റെ വിപുലീകരണം.

ഫെയ്‌സ്ബുക്കിന് പുറമേ ട്വിറ്ററും ലിങ്ക്ഡ് ഇന്നും അയര്‍ലണ്ടിലെ പ്രവര്‍ത്തനംവിപുലീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ലിങ്ക്ഡ് ഇന്‍ന്റെ ജീവനക്കാരുടെ എണ്ണം അയര്‍ലണ്ടില്‍ 600 ല്‍ നിന്ന് 1200 ഉയര്‍ത്തുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ ഡബ്ലിനില്‍ ഒരു കോര്‍പ്പറേറ്റ് ആസ്ഥാനം നിര്‍മ്മിക്കാനും ലിങ്ക്ഡ് ഇന്‍ ആലോചിക്കുന്നുണ്ട്.

Scroll To Top