Saturday May 27, 2017
Latest Updates

ഡബ്ലിന്‍ സിറ്റിയില്‍ വ്യാഴാഴ്ച രാവിലെ വെള്ളം മുടങ്ങും

ഡബ്ലിന്‍ സിറ്റിയില്‍ വ്യാഴാഴ്ച രാവിലെ വെള്ളം മുടങ്ങും

ഡബ്ലിന്‍: ഡബ്ലിന്‍ സിറ്റി സെന്ററില്‍ വ്യാഴാഴ്ച രാവിലെ വെള്ളം മുടങ്ങും. പ്രധാനമായും ഡബ്ലിന്‍ സിറ്റി സെന്ററിലെ സ്ഥാപനങ്ങളിലേക്കുള്ള വിതരണമാണ് തടസപ്പെടുക. ഓഫീസുകള്‍ , റെസ്‌റ്റോറന്റുകള്‍, കഫെകള്‍ എന്നിവടങ്ങളിലേക്കുള്ള ജലവിതരണം തടസപ്പെടും. ലുവാസിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്ന സാഹചര്യത്തിലാണ് ജലവിതരണം നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചത്. ലുവാസ് ക്രോസ് സിറ്റി ഇക്കാര്യം സ്ഥിരീകരിച്ചു. 

മാള്‍ബറോ സ്ട്രീറ്റ് ഈസ്റ്റിലും ലോവര്‍ അബെ സ്ട്രീറ്റിലും ജലവിതരണം ഉണ്ടായിരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. രാവിലെ 6.30 മുതല്‍ 11 മണി വരെയാണ് ജലവിതരണം മുടങ്ങുന്നത്. ജലവിതരണം മുടങ്ങുമെന്ന അറിയിപ്പ് ഡബ്ലിന്‍ ടൌണില്‍ നിന്ന് ഇമെയില്‍ മുഖേന ലഭിച്ചതായി പ്രദേശത്തെ ബിസിനസ് നടത്തിപ്പുകാര്‍ പറഞ്ഞു. 

വെള്ളമില്ലെങ്കില്‍ നേരത്തെ തീരുമാനിച്ച ജോലികള്‍ ഉപേക്ഷിക്കേണ്ടി വരുമെന്ന് കേറ്ററിംഗ് സര്‍വീസുമായി ബന്ധപ്പെട്ട ബിസിനസ് ചെയ്യുന്നവര്‍ പറഞ്ഞു. ചെറുകിട ബിസിനസുകളെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. കാരണം ചെറുകിട ബിസിനസുകള്‍ക്ക് ജലം സംഭരിക്കാന്‍ സൌകര്യമില്ല. എന്നാല്‍ വന്‍കിട ബിസിനസുകള്‍ക്ക് 24 മണിക്കൂര്‍ നേരത്തേക്ക് ജലം സംഭരിക്കാനുള്ള ശേഷിയുണ്ട്. അതുകൊണ്ട് തന്നെ ജലവിതരണം മുടങ്ങുന്നത് വന്‍കിട ബിസിനസുകളെ ബാധിക്കില്ല. 

Scroll To Top