Saturday September 23, 2017
Latest Updates

ഡബ്ലിന്‍ സിറ്റിയില്‍ കര്‍ശന ഗതാഗതനിയന്ത്രണം ഇന്നു മുതല്‍ 12 വരെ 

ഡബ്ലിന്‍ സിറ്റിയില്‍ കര്‍ശന ഗതാഗതനിയന്ത്രണം ഇന്നു മുതല്‍ 12 വരെ 

ഡബ്ലിന്‍:ഡബ്ലിന്‍ സിറ്റിയില്‍ ഗതാഗതനിയന്ത്രണം വരുന്നു.നോര്‍ത്ത് ഡബ്ലിനിലും സൗത്ത് ക്വേസിലുമാണ് നിയന്ത്രണം വരുന്നത്. ഇന്ന് രാവിലെ ആറുമുതല്‍ 12ാം തിയതി വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.ലുവാസ് ക്രോസ് സിറ്റി വികസനത്തിന്റെ ഭാഗമായ ജോലികള്‍ അന്തിമഘട്ടത്തിലാണ്. ഇതിനാലാണ് ഗതാഗത നിയന്ത്രണങ്ങള്‍ വേണ്ടി വരുന്നത്.

കിഴക്കു ഭാഗത്തുനിന്നും വെസ്റ്റ് ബൗണ്ടിലേക്ക് വരുന്ന വാഹനങ്ങള്‍ക്ക് ബര്‍ഗ്,ആസ്റ്റണ്‍ ക്വേ എന്നിവിടങ്ങളിലൂടെ പോകാനാവില്ല. അങ്ങോട്ടേക്കുള്ള ഗതാഗതം പൂര്‍ണമായി തടഞ്ഞിരിക്കുകയാണ്.കോളേജ് ഗ്രീനിലൂടെ തിരിഞ്ഞ് വാഹനങ്ങള്‍ പോകണം.മര്‍ച്ചന്റ് ക്വേയില്‍ നിന്നും തിരിഞ്ഞും ആ റൂട്ടിലെത്താം.

നോര്‍ത്തില്‍ നിന്നും സൗത്തിലേക്കുള്ള ഒ കോണല്‍ സ്ട്രീറ്റിലും വലിയ ഗതാഗത തടസ്സങ്ങളുണ്ടാകാം.ബുര്‍ഗ് ക്വേ വഴിയോ ആസ്റ്റണ്‍ ക്വേയിലൂടെയോ വാഹനങ്ങള്‍ക്ക് കോണോല്‍ പാലത്തിലെത്താനാവില്ല.ബസ് റൂട്ടുകളിലും കാതലായ മാറ്റങ്ങളുണ്ട്. അത്യാവശ്യ യാത്രക്കാര്‍ മാത്രമേ ഒ കോണോല്‍ പാലം മേഖലയിലേക്ക് എത്താവൂയെന്ന് ഗാര്‍ഡ അഭ്യര്‍ഥിച്ചു

Scroll To Top