ഡബ്ലിന്‍ സിറ്റിയിലെ പുതിയ ലുവാസ് റെയില്‍ പാതയില്‍ ആദ്യ യാത്ര ഇന്ന്

ഡബ്ലിന്‍ :ഡബ്ലിന്‍ സിറ്റിയില്‍ പുതിയതായി നിര്‍മ്മിച്ച ലുവാസ് റെയില്‍ പാത ഇന്ന് തുറക്കും.
ഡബ്ലിന്‍ സിറ്റിയില്‍ നിന്നും സാന്‍ഡിഫോര്‍ഡ് ഇന്‍ഡസ്ട്രിയല്‍ മേഖലയടക്കം നിരവധി പ്രദേശങ്ങളിലേക്ക് ഇതോടെ ലുവാസില്‍ നേരിട്ടെത്താനാവും.സിറ്റിയുടെ വിവിധ ഭാഗങ്ങളില്‍ റെയില്‍വേ സ്റ്റേഷനുകള്‍ ഉയര്‍ന്നു കഴിഞ്ഞു.
ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയാകും ആദ്യ യാത്ര തുടങ്ങുക.പ്രതിവര്‍ഷം 10 മില്യന്‍ യാത്രക്കാരെ അധികമായി കൊണ്ടുവരുമെന്നു പ്രതീക്ഷിക്കുന്ന ഈ റെയില്‍ പാത നാലു വര്‍ഷം കൊണ്ടാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
സെന്റ് സ്റ്റീഫന്‍ ഗ്രീനില്‍ നിന്ന് കാബ്റയിലേക്കുള്ളതാണ് പാത. 21 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് 13 സ്റ്റോപ്പുകളുള്ള ഈ യാത്ര. 2013 ജൂണിലാണ് ട്രാക്കിന്റെ നിര്‍മ്മാണം തുടങ്ങിയത്.368 മില്ല്യണ്‍ യൂറോയാണ് പദ്ധതിയ്ക്കായി ചെലവിട്ടത്.
ഡിസംബര്‍ ഒന്നുമുതല്‍ നിലവില്‍ വന്ന പുതിയ ടിക്കറ്റ് നിരക്കുകളായിരിക്കും പുതിയ ലുവാസ് യാത്രയ്ക്കും ബാധകമാവുക..ആദ്യ സ്റ്റേജിന്റെ ടിക്കറ്റ് നിരക്ക് 2.00 യൂറോയില്‍ നിന്ന് 2.10 യൂറോ ആകും.സ്റ്റേജ് രണ്ടില്‍ 2.40 യൂറോ എന്നത് 2.50യൂറോയാകും.മൂന്നു മുതല്‍ നാല് സ്റ്റേജുകളിലേത് 2.90യൂറോയില്‍ നിന്ന് മൂന്ന് യൂറോയുമാകും.
രണ്ട്, മൂന്ന്, നാല് ഘട്ടങ്ങളിലെ ലീപ് നിരക്കുകളിലും മാറ്റമുണ്ടാകും. രണ്ടാം സ്റ്റേജ് നിരക്ക് 1.85 യൂറോയില്‍ നിന്ന് 1.94 ആയി ഉയരും. മൂന്നും നാലും സ്റ്റേജുകളിലേത് 2.24 യൂറോ യില്‍ നിന്ന് 2.27യൂറോയിലെത്തും