Thursday February 23, 2017
Latest Updates

ഡബ്ലിന്‍ സാന്‍ട്രിയില്‍ നിന്നും ഈ വര്‍ഷം ഇത് രണ്ടാമത് ദുഃഖവാര്‍ത്ത ;ജിയാമോള്‍ യാത്രയായി

ഡബ്ലിന്‍ സാന്‍ട്രിയില്‍ നിന്നും ഈ വര്‍ഷം ഇത് രണ്ടാമത് ദുഃഖവാര്‍ത്ത ;ജിയാമോള്‍ യാത്രയായി

ഡബ്ലിന്‍ :സാന്‍ട്രിയില്‍ നിന്നും വീണ്ടും ഒരു മരണവാര്‍ത്തകൂടി. സാന്‍ട്രിയിലെ നോര്‍ത്ത് വുഡില്‍ താമസിക്കുന്ന ജോണ്‍ ചാക്കോയുടെയും ബിനുവിന്റെയും മകള്‍ ജിയാമോള്‍ ജോണ്‍ (3 വയസ്സ് ) മരണത്തിനു കീഴടങ്ങി.ജന്മനാ മുതല്‍ ഹൃദയ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ജിയാ മോള്‍ ചികിത്സയില്‍ ആയിരുന്നു.
ഇന്നലെ വൈകുന്നേരം മൂന്നരയോടു കൂടി വീട്ടില്‍ വച്ചായിരുന്നു ജിയാമോള്‍ ലോകം വിട്ടുപോയത്.

അസുഖ ബാധിതയായിരുന്നെങ്കിലും കളിയിലും ചിരിയിലും കൂടി മാതാപിതാക്കള്‍ക്കും സഹോദരനും ഏറെ പ്രിയപ്പെട്ടവളായിരുന്ന ജിയാമോളുടെ മരണം ഇവരെ കണ്ണീരിലാഴ്ത്തി.

ജോവിയല്‍ ജോണാണ് ഏക സഹോദരന്‍ .

ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് സാന്‍ട്രിയില്‍ നിന്നുള്ള മരണവാര്‍ത്ത ഡബ്ലിന്‍ മലയാളികളെ സങ്കടത്തിലാഴ്ത്തുന്നത്.നോര്‍ത്ത് വുഡ് അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്ന ഉഴവൂര്‍ ഒറ്റത്തങ്ങാടിയില്‍ സണ്ണി തോമസ് ഈ വര്‍ഷം ജനുവരി ആദ്യവാരത്തിലാണ് നിര്യാതനായത്.വര്‍ഷം തികയും മുന്‍പേ ഇപ്പോള്‍ ജിയാമോളും .

അയര്‍ലണ്ടിലെ മലയാളികളെ ദുഖത്തിലാഴ്ത്തി ക്ലോനോണിയിലുണ്ടായ വാഹനാപകടത്തില്‍ കൗണ്ടി ഒഫാലിയയിലെ റോസ്‌ക്രിയ ക്ലവര്‍ ലോഡ്ജ് നഴ്‌സിങ് ഹോമിലെ നേഴ്‌സായിരുന്നു ബീന ജിബി മരണമടഞ്ഞതും ഒരു ഡിസംബറില്‍ ആയിരുന്നു . കണ്ണൂര്‍ ചന്ദനക്കാംപാറ സ്വദേശിനിയായ ബീന ജിബിയുടെ ചരമ വാര്‍ഷിക ദിനമായിരുന്നു ഡിസംബര്‍ 18 ന്.

Scroll To Top