Friday September 22, 2017
Latest Updates

ഡബ്ലിന്‍ വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച യുവാവിന് അഞ്ചര വര്‍ഷം തടവുശിക്ഷ

ഡബ്ലിന്‍ വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച യുവാവിന് അഞ്ചര വര്‍ഷം തടവുശിക്ഷ

ഡബ്ലിന്‍: ഡബ്ലിന്‍ വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച യുവാവിന് അഞ്ചര വര്‍ഷം തടവുശിക്ഷ. യുകെയില്‍ അഭയകേന്ദ്രം തേടിയ സോമാലിയന്‍ പൗരനായ ഇബ്രാഹിം മുഹമ്മദ് എന്ന 34 കാരനാണ് തടവുശിക്ഷ ലഭിച്ചത്. കൊക്കെയ്ന്‍ നിറച്ച 50 പെല്ലറ്റ് ഗുളികകള്‍ വിഴുങ്ങിയാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. 29013 ഒക്ടോബര്‍ 25 നാണ് ഇയാള്‍ പിടിയിലാകുന്നത്.

സ്വന്തം തീരുമാന പ്രകാരമാണ് മയക്കുമരുന്ന് കടത്തുന്നതെന്ന് ഇയാള്‍ ഗാര്‍ഡ നടത്തിയ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. എന്നാല്‍ ഡബ്ലിന്‍ ക്രിമിനല്‍ കോടതിയില്‍ നടന്ന വിചാരണയില്‍ മയക്കുമരുന്ന് മാഫിയയുടെ ഭീഷണി ഭയന്നാണ് മയക്കുമരുന്ന് കടത്താന്‍ ഇടനിലക്കാരനായതെന്ന് ഇയാള്‍ പറഞ്ഞു. വിപണിയില്‍ 42,000 യൂറോ വില വരുന്ന മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. 600 ഗ്രാം വീതമുള്ള 50 ഗുളികകള്‍ ഇയാളുടെ വയറ്റില്‍ നിന്ന് വീണ്ടെടുത്തു.

38 എണ്ണം ആശുപത്രിയില്‍ വച്ചും 12 എണ്ണം അതിനു മുമ്പും പുറത്തെടുത്തെടുത്തു. സോമാലിയയില്‍ ജനിച്ചു വളര്‍ന്ന ഇബ്രാഹിം 1998 ല്‍
ബ്രിട്ടനില്‍ കുടിയേറുകയായിരുന്നു. 2001 ല്‍ ഇയാള്‍ക്ക് ബ്രിട്ടനില്‍ തുടര്‍ന്ന് താമസിക്കാന്‍ അനുമതി ലഭിച്ചു. ഇതിനിടെ ഇയാള്‍ ബ്രസീലില്‍ യാത്ര പോകുമായിരുന്നു. അവിടെ നിന്നാണ് ഇയാള്‍ മയക്കുമരുന്ന് കടത്ത് ആരംഭിച്ചത്.

Scroll To Top