Friday January 20, 2017
Latest Updates

ഡബ്ലിന്‍ ലോകത്തിലെ ഏറ്റവും മികച്ച അഞ്ചാമത്തെ ഷോപ്പിംഗ് നഗരം

ഡബ്ലിന്‍ ലോകത്തിലെ ഏറ്റവും മികച്ച അഞ്ചാമത്തെ ഷോപ്പിംഗ് നഗരം

ഡബ്ലിന്‍: ഡബ്ലിന്‍ ലോകത്തിലെ ഏറ്റവും മികച്ച അഞ്ചാമത്തെ ഷോപ്പിംഗ് നഗരം. കൊന്റെ നാസ്റ്റ് ട്രാവലര്‍ മാഗസിന്‍ നടത്തിയ സര്‍വേയിലാണ് ഡബ്ലിന്‍ ലോകത്തിലെ ഏറ്റവും മികച്ച അഞ്ചാമത്തെ ഷോപ്പിംഗ് നഗരമായി തെരഞ്ഞെടുത്തത്. ഷോപ്പിംഗിന് ഏറ്റവും മികച്ച 24 നഗരങ്ങളുടെ പട്ടികയാണ് മാഗസിന്‍ തയ്യാറാക്കിയത്. ബാഴ്‌സിലോണയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഫിലദല്‍ഫിയ, ഹോങ്കോങ്ങ്, ചിക്കാഗോ എന്നീ നഗരങ്ങള്‍ യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങള്‍ നേടി. 

24 നഗരങ്ങളുടെ പട്ടികയില്‍ പകുതിയും അമേരിക്കന്‍ നഗരങ്ങളാണ്. യൂറോപ്പില്‍ നിന്ന് ഡബ്ലിന്‍ ഉള്‍പ്പെടെ 8 നഗരങ്ങള്‍ മാത്രമാണ് പട്ടികയില്‍ ഇടം നേടിയത്. ലണ്ടന്‍, ന്യുയോര്‍ക്ക്, പാരീസ് തുടങ്ങി ഷോപ്പിംഗിന് പ്രശസ്തമായ ലോക നഗരങ്ങളെ പിന്തള്ളിയാണ് ഡബ്ലിന്‍ അഞ്ചാം സ്ഥനത്തേക്ക് ഉയര്‍ന്നത്. ലോകത്തിലെ ഏറ്റവും മികച്ച ഷോപ്പിംഗ് നഗരങ്ങളുടെ പട്ടികയില്‍ അയര്‍ലണ്ട് ഉള്‍പ്പെട്ടത് റീട്ടെയ്ല്‍ മേഖലയ്ക്ക് ഉണര്‍വാകുമെന്ന് റീട്ടെയ്ല്‍ അയര്‍ലണ്ട് ഡയറക്ടര്‍ തോമസ് ബര്‍ക്ക് പറഞ്ഞു.

Scroll To Top