Sunday July 22, 2018
Latest Updates

ഡബ്ലിന്‍ ലൈംഗീക കുറ്റവാളികളുടെ തലസ്ഥാനമാവുന്നുവോ ?അമേരിക്കന്‍ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു 

ഡബ്ലിന്‍ ലൈംഗീക കുറ്റവാളികളുടെ തലസ്ഥാനമാവുന്നുവോ ?അമേരിക്കന്‍ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു 

ഡബ്ലിന്‍:അമേരിക്കന്‍ യുവതിയെ ഡബ്ലിന്‍ നഗരമേഖലയിലെ പാര്‍ക്കിലേക്ക് കൂട്ടി കൊണ്ട് പോയി ബലാത്സംഗത്തിനിരയാക്കിയ സംഭവം അന്താരാഷ്ട്ര ശ്രദ്ധയിലേക്ക്.ലോകത്തിലെ സാംസ്‌കാരിക നഗരങ്ങളുടെ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന ഡബ്ലിന്‍ നഗരം നാണക്കേടിന്റെ പര്യായമായെന്ന സോഷ്യല്‍ മീഡിയയുടെ പരിഹാസം ഉയര്‍ന്നുകഴിഞ്ഞു.

ഇരുപതു വയസുകാരിയായ അമേരിക്കന്‍ ടൂറിസ്റ്റാണ് ബ്‌ളാഞ്ചസ് ടൗണിലെ കൊര്‍ഡോഫ് പാര്‍ക്കില്‍ വെച്ച് ക്രൂരമായ ബലാത്സംഗത്തിന് ഇരയായത്.

ബ്‌ളാഞ്ചസ് ടൗണിലെ പബ്ബില്‍ വെച്ച് പരിചയപ്പെട്ട ഒരാളാണ് തന്നെ ആക്രമിച്ചതെന്ന് യുവതി ഗാര്‍ഡായില്‍ മൊഴി നല്‍കിയിട്ടുണ്ട്.ഇയാളെ ഗാര്‍ഡ കസ്റ്റഡിയില്‍ എടുത്തുകഴിഞ്ഞു.

പബ്ബില്‍ നിന്നും താമസിച്ചിരുന്ന വീട്ടിലേയ്ക്ക് പോകും വഴിയാണ് ഒപ്പം കൂടിയ മുപ്പതു വയസുകാരന്‍ യുവാവ് ,അമേരിക്കന്‍ ടൂറിസ്റ്റിനെ കൊര്‍ഡോഫ് പാര്‍ക്കില്‍ വെച്ച് ബലാത്സംഗം ചെയ്തത്.ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം.

നഗരമേഖലയില്‍ ബലാത്സംഗങ്ങളടക്കമുള്ള ലൈംഗീകാതിക്രമണങ്ങള്‍ വര്‍ദ്ധിച്ചിട്ടും,ഒട്ടേറെ ലൈംഗീക കുറ്റവാളികളെ ആദ്യഘട്ടത്തില്‍ പിടിക്കപ്പെട്ടാലും ഗാര്‍ഡ നിസാര വകുപ്പുകള്‍ ചാര്‍ജ് ചെയ്ത് രക്ഷപ്പെടാനുള്ള അവസരം ഉണ്ടാകുന്നതായും പരാതി ഉയരുന്നുണ്ട്.

ലൈംഗീക കുറ്റവാളികള്‍ ഏതെങ്കിലും മാഫിയയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവയാണെന്ന സംശയവും ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
എന്നിസ്‌ക്കരിയില്‍ ഒരു ഫിലിപ്പിനോ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊന്ന മാര്‍ക്ക് ഹെന്നസിയെന്ന ബ്രേ സ്വദേശി ഗാര്‍ഡയുമായുള്ള സംഘത്തില്‍ ചെറിവുഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ വെച്ച് കൊലപ്പെട്ടതോടെ കൂടുതല്‍ തെളിവുകള്‍ ഒന്നും അവശേഷിപ്പിക്കാതെ അന്വേഷണം നിലച്ച മട്ടാണ്.യാതൊരു പരിചയവുമില്ലാത്ത ജെസ്റ്റീന എന്ന ഫിലിപ്പിനോ യുവതിയെ കൊലപ്പെടുത്തിയതിന്റെ കാരണം ഇനിയും കണ്ടെത്താനായിട്ടില്ല.

നിരവധി ഇന്ത്യന്‍ യുവതികളും ആക്രമിക്കപ്പെട്ടതായി ഗാര്‍ഡ തന്നെ സമ്മതിക്കുന്നുണ്ട്.പഠനത്തിനും ജോലിയ്ക്കുമായി എത്തുന്ന യുവതികള്‍ ആക്രമിക്കപ്പെടുന്ന സംഭവത്തെ നിസാരമായാണ് അധികൃതര്‍ കാണുന്നതെന്നത് പരക്കെ പ്രതിഷേധത്തിന് ഇട വരുത്തിയിട്ടുണ്ട്.

Scroll To Top