Saturday June 23, 2018
Latest Updates

ഡബ്ലിന്‍ ലൂക്കനില്‍ കാണാതായ കൗമാരക്കാരിയുടെ മൃതദേഹം കണ്ടെത്തി,കൊലപാതമാണെന്ന സംശയത്തില്‍ ഗാര്‍ഡ

ഡബ്ലിന്‍ ലൂക്കനില്‍ കാണാതായ കൗമാരക്കാരിയുടെ മൃതദേഹം കണ്ടെത്തി,കൊലപാതമാണെന്ന സംശയത്തില്‍ ഗാര്‍ഡ

ഡബ്ലിന്‍:ഡബ്ലിന്‍ സെല്‍ബ്രിഡ്ജില്‍ നിന്നും ശനിയാഴ്ച കാണാതായ പതിനാലു വയസുകാരി പെണ്‍കുട്ടിയുടെ മരണം കൊലപാതകമാണെന്ന് ഗാര്‍ഡ.കൗമാരക്കാരിയെ അവസ്സാനം കണ്ട സ്ഥലത്ത് നിന്നും രണ്ടു കിലോമീറ്റര്‍ ദൂരെ ക്ലൂണി റോഡിലുള്ള ഒരു ഫാം ഹൗസിലാണ് ആന്‍ ക്രിയേഗേല്‍ എന്ന കൗമാരക്കാരിയുടെ മൃതദേഹം ഇന്നലെ വൈകിട്ട് ഗാര്‍ഡയുടെ തിരച്ചിലിനൊടുവില്‍ കണ്ടെത്തിയത്.

ലൂക്കന്‍ ,സെല്‍ബ്രിഡ്ജ് മേഖലയിലെങ്ങും അറിയപ്പെട്ടിരുന്ന ആനിന്റെ കൊലപാതകവാര്‍ത്ത ഞെട്ടലോടെയാണ് തദ്ദേശവാസികള്‍ ശ്രവിച്ചത്.കോണ്‍ഫെ കമ്യൂണിറ്റി സ്‌കൂളിലെ ഫസ്റ്റ് ഇയര്‍ വിദ്യാര്‍ത്ഥിനിയായ ആനിനെ തിങ്കളാഴ്ച വൈകിട്ട് അഞ്ചര മണിയ്ക്കും സെന്റ് കാതറിന്‍ പാര്‍ക്കില്‍ കണ്ടവരുണ്ട്.സ്‌കൂളില്‍ നിന്നും മകള്‍ തിരികെ വരാതിരുന്നതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രി തന്നെ മാതാപിതാക്കള്‍ ഗാര്‍ഡയെ വിവരം അറിയിച്ചിരുന്നു.

മൂന്നു ദിവസത്തെ തിരച്ചിലിനൊടുവിലാണ് ഗാര്‍ഡ ആനിന്റെ മൃതദേഹം കണ്ടെത്തിയത്.ശരീരമാസകലം പരിക്കേറ്റ പാടുകള്‍ ദൃശ്യമാണ്.അതുകൊണ്ടു തന്നെ ആന്‍ കൊല ചെയ്യപ്പെട്ടതായിരിക്കാം എന്നാണ് ഗാര്‍ഡ സംശയിക്കുന്നത്.ആനുമായി പരിചയമുള്ളവരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.

Scroll To Top