Sunday July 23, 2017
Latest Updates

ഡബ്ലിന്‍ റെസ്റ്റോറന്റുകളില്‍ ഭക്ഷണതട്ടിപ്പ് , 60%ചിക്കന്‍ +30 %ബീഫ് = ലാംബ് കബാബ് ! 

ഡബ്ലിന്‍ റെസ്റ്റോറന്റുകളില്‍ ഭക്ഷണതട്ടിപ്പ് , 60%ചിക്കന്‍ +30 %ബീഫ് = ലാംബ് കബാബ് ! 

ഡബ്ലിന്‍: ഡബ്ലിനില്‍ മട്ടന്‍ കബാബ് എന്ന പേരില്‍ വില്‍ക്കുന്ന കബാബുകളില്‍ ആട്ടിറച്ചിയല്ലെന്ന് കണ്ടെത്തല്‍. ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തല്‍. ഡബ്ലിനിലെ നിരവധി റെസ്റ്റോറന്റുകളില്‍ അധികൃതര്‍ പരിശോധന നടത്തി. എന്നാല്‍ മട്ടന്‍ എന്ന പേരില്‍ വില്‍ക്കുന്നത് കുതിര മാംസമാണെന്ന ആരോപണം അധികൃതര്‍ നിഷേധിച്ചു. പരിശോധിച്ച ചില കബാബുകളില്‍ 60 ശതമാനം ചിക്കനും 30 ശതമാനം ബീഫും കണ്ടെത്തി. 

മട്ടന്‍ കബാബ് എന്ന പേരില്‍ ബീഫും ചിക്കനും നിറച്ച കബാബുകള്‍ വില്‍പ്പന നടത്തുന്നത് ഭക്ഷ്യ സുരക്ഷയ്ക്ക് ഭീഷണി അല്ലെങ്കിലും ഉപഭോക്താക്കലോടുള്ള വഞ്ചനയാണെന്ന് ഫുഡ് സേഫ്റ്റി അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് പ്രൊഫ. അലന്‍ റെലി പറഞ്ഞു. പരിശോധന വിധേയമാക്കിയ കബാബുകളില്‍ കുതിരമാംസമോ ആട്, പന്നി, ടര്‍ക്കി തുടങ്ങിയവയുടെ മാംസമോ കണ്ടെത്തിയിട്ടില്ലെന്ന് ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പരിശോധന നടന്ന റെസ്റ്റോറന്റുകളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. 

കഴിഞ്ഞ വര്‍ഷം ഡബ്ലിനിലെ ചില റെസ്റ്റോറന്റുകളില്‍ നിന്ന് കുതിര ഇറച്ചി അടങ്ങിയ കബാബ് വിറ്റതായി വ്യക്തമായിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പരിശോധന നടത്തിയത്. മൊണാഗാനിലെ സില്‍വര്‍ക്രെസ്റ്റ് ഫുഡ്‌സില്‍ നിര്‍മ്മിച്ച ചില കബാബുകളിലാണ് കുതിര മാംസം കണ്ടെത്തിയത്. കുതിരമാംസം കണ്ടെത്തിയ സംഭവത്തെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷ പരിശോധന കര്‍ശനമാക്കണമെന്ന് യൂറോപ്യന്‍ കമ്മീഷനും നിര്‍ദ്ദേശിച്ചിരുന്നു. 

Scroll To Top