Friday August 18, 2017
Latest Updates

ഡബ്ലിന്‍ രഥയാത്രയില്‍ പങ്കെടുക്കാന്‍ ജനസഹസ്രങ്ങള്‍ നഗരത്തിലെത്തും 

ഡബ്ലിന്‍ രഥയാത്രയില്‍ പങ്കെടുക്കാന്‍ ജനസഹസ്രങ്ങള്‍  നഗരത്തിലെത്തും 

ഡബ്ലിന്‍:കൃഷ്ണ രാമ സ്തുതി നാമകീര്‍ത്തനളുടെ ആവേശക്കടലില്‍ നിര്‍വൃതിയടയാന്‍ ഡബ്ലിന്‍ നഗരമൊരുങ്ങി.

നൂറു കണക്കിനു വിശ്വാസികള്‍ പങ്കെടുക്കുന്ന ഡബ്ലിന്‍ രഥയാത്ര ഇന്ന് ഡബ്ലിന്‍ നഗരത്തെ ഭക്തസാന്ദ്രമാക്കും . ജഗനാഥ പുരിയിലെ രഥയാത്രയെ അനുസ്മരിച്ചു കൊണ്ട് അയര്‍ലണ്ടിലെ ഹൈന്ദവജനത ആവേശം പൂര്‍വ്വം നടത്തുന്ന രഥയാത്രയില്‍ ഭാരതീയ സംസ്‌കാരത്തെയും,ഹൈന്ദവദര്‍ശനങ്ങളെയും സ്നേഹിച്ചു പരിപാലിക്കുന്ന നിരവധി ഐറിഷ്‌കാരടക്കം നിരവധി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുക്കും.

ഇന്ന് രാവിലെ മെറിയോണ്‍ സ്‌ക്വയറില്‍ നിന്നും ആരംഭിക്കുന്ന രഥഘോഷയാത്ര ഡബ്ലിന്‍ മേയര്‍ നാളികേരമുടച്ച് ഉദ്ഘാടനം ചെയ്യും..ഇന്ത്യന്‍ അമ്പാസിഡര്‍ ,വിവിധ മത വിഭാഗങ്ങളുടെ പ്രതിനിധികള്‍ എന്നിവര്‍ ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കാനെത്തും.പിന്നീട് നഗരവീഥികളിലൂടെ നീങ്ങുന്ന രഥം വലിച്ച് നൂറുകണക്കിന് വിശ്വാസികളും നീങ്ങും.

വര്‍ണ്ണശബളമായ പുഷ്പഹാരങ്ങളാല്‍ അലങ്കരിച്ച രഥം 2 മണിയോടെ സെന്റ് സ്റ്റീഫന്‍സ് ഗ്രീനിലെത്തും.ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു കൊണ്ട് സംഗീതവും,നൃത്ത നൃത്യങ്ങളും,പ്രഭാഷണങ്ങളും ഇന്ത്യന്‍ സംസ്‌കാരത്തിന്റെ മനോഹാരിത പ്രദര്‍ശിപ്പിക്കും.സെന്റ് സ്റ്റീഫന്‍സ് ഗ്രീനില്‍ അഞ്ചു മണിവരെ നീളുന്ന രഥോത്സവം ഭജനകളാലും,താളമേളങ്ങളാലും നഗരത്തെ ആഹ്ലാദപര്‍വ്വത്തിലെത്തിക്കും.പങ്കെടുക്കാന്‍ എത്തുന്നവര്‍ക്കായി സൗജന്യ ഭക്ഷണവും ഒരുക്കിയിട്ടുണ്ട്.

Scroll To Top