Saturday October 20, 2018
Latest Updates

ഡബ്ലിന്‍ മേഖലയിലടക്കം തിങ്കളാഴ്ച മുതല്‍ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയെന്ന് മെറ്റ് എറാന്‍ 

ഡബ്ലിന്‍ മേഖലയിലടക്കം തിങ്കളാഴ്ച മുതല്‍ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയെന്ന് മെറ്റ് എറാന്‍ 

ഡബ്ലിന്‍ :അയര്‍ലണ്ടി്ല്‍ അടുത്ത ദിവസങ്ങളില്‍ ശക്തമായ മഞ്ഞ് വീഴ്ചയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പടിഞ്ഞാറന്‍, വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങള്‍ക്കാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഡബ്ലിന്‍ നഗരത്തിലും തിങ്കള്‍,ചൊവ്വ ദിവസങ്ങളോടെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കാമെന്നും രാജ്യത്ത് എല്ലായിടങ്ങളിലും താപനിലയില്‍ കുറവുണ്ടാവുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു.

‘കാറ്റില്‍ തുടങ്ങി അത് ക്രമേണ മഞ്ഞ് വീഴ്ചയിലേക്ക് മാറുകയാണ് ചെയ്യുക. കൂടിയത് ആറ് ഡിഗ്രി സെല്‍ഷ്യസ് താപനിലയേ ഉണ്ടാവുകയുളളൂ. ഇതേ തുടര്‍ന്ന് പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ച ശക്തമാകും. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു.

ഉത്തര ധ്രുവമേഖലയിലെ കാലാവസ്ഥാ വ്യതിയാനം മൂലം വരും ആഴ്ചകളില്‍ കാറ്റിന് ശക്തിയേറുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. മഴയ്ക്കും  സാധ്യത കാണുന്നുണ്ട്. ഇതേ തുടര്‍ന്ന് ചിലയിടങ്ങളില്‍ വെള്ളപ്പൊക്കവും ഉണ്ടാവും.

Scroll To Top