Sunday August 19, 2018
Latest Updates

ഡബ്ലിന്‍ മേഖലയിലടക്കം കനത്ത മഞ്ഞുമഴ,ഏഴു കൗണ്ടികളില്‍ ഓറഞ്ച് അലേര്‍ട്ട്,നാളെ രാവിലെ വരെ ജാഗ്രതാ നിര്‍ദേശം 

ഡബ്ലിന്‍ മേഖലയിലടക്കം കനത്ത മഞ്ഞുമഴ,ഏഴു കൗണ്ടികളില്‍ ഓറഞ്ച് അലേര്‍ട്ട്,നാളെ രാവിലെ വരെ ജാഗ്രതാ നിര്‍ദേശം 

ഡബ്ലിന്‍:രാജ്യം മഞ്ഞണിയുമെന്ന മെറ്റ് എറാന്‍ പ്രവചനം കൃത്യമാക്കിയെത്തിയ സ്‌നോ അയര്‍ലണ്ടിലെ ജനജീവിതത്തെ വീണ്ടും ദുര്‍ഘടമാക്കുന്നു.സെന്റ് പാട്രിക്‌സ് ദിനാഘോഷത്തിന്റെ ശോഭ കെടുത്താതെ ഇന്നലെ ഉച്ചകഴിഞ്ഞു മാത്രമാണ് സണ്‍ ഓഫ് ദി ബീസ്റ്റ് അയര്‍ലണ്ടിലെത്തിയത് എന്നത് ആശ്വാസമായി.

ഡബ്ലിന്‍ ,വെക്സ്‌ഫോര്‍ഡ്,ലൗത്ത്, വാട്ടര്‍ഫോര്‍ഡ്,കാര്‍ലോ, മീത്ത്, കില്‍ഡെയര്‍, വിക്ലോ കൗണ്ടികളില്‍ ഓറഞ്ച് വാണിംഗ് തുടരും. രാജ്യത്തിന്റെ ബാക്കി എല്ലാ ഭാഗങ്ങളിലും ഇന്ന് വൈകിട്ട് വരെ യെല്ലോ ഐസ് വാണിംഗ് ഏര്‍പ്പെടുത്തുകയാണെന്ന് മെറ്റ് എറാന്‍ ഇന്ന് രാവിലെ പുറപ്പെടുവിച്ച അറിയിപ്പില്‍ പറയുന്നു,

നാളെ രാവിലെ 9 മണി വരെ മഞ്ഞു വീഴ്ച ഉണ്ടായേക്കാമെങ്കിലും റെഡ് അലെര്‍ട്ട് നല്‍കേണ്ടത്ര കാഠിന്യം മഞ്ഞുവീഴ്ചയ്ക്ക് ഉണ്ടാകില്ലെന്നാണ് മെറ്റ് എറാന്‍ വ്യക്തമാക്കുന്നത്.ഡബ്ലിന്‍ മേഖലയിലും, വിക്‌ളോ, മീത്ത്, കില്‍ഡെയര്‍ കൗണ്ടികളിലുമാണ് ഏറ്റവും ശക്തമായ സ്‌നോ വീഴ്ച അനുഭവപ്പെടുന്നത്.

കാലം തെറ്റി വന്ന മഞ്ഞിലും തണുപ്പിലും ജാഗ്രത പുലര്‍ത്തണമെന്നും യാത്രക്കാരും,വാഹനമോടിക്കുന്നവരും അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

ഡബ്ലിന്‍ എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങളെ സ്‌നോ ബാധിച്ചിട്ടില്ല.സ്‌നോ നീക്കം ചെയ്ത് സര്‍വീസ് കൃത്യമാക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് എയര്‍ പോര്‍ട്ട് വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ന് പകല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെങ്കിലും കാറ്റോടു കൂടിയ മഞ്ഞു മഴ തുടരുമെന്നാണ് മെറ്റ് ഏറാന്‍ മുന്നറിയിപ്പ്.രാത്രി താപനില മൈനസ് നാല് ഡിഗ്രി വരെ താഴും.

നാളെ മുതല്‍ പൊതുവെ വരണ്ട കാലാവസ്ഥ അനുഭവപ്പെടുമെങ്കിലും മഴ തുടരും.അടുത്ത ഒരാഴ്ച മുഴുവന്‍ രാജ്യത്തെമ്പാടും പെയ്യുന്ന മഴ ചെറിയ തോതില്‍ വെള്ളപ്പൊക്കത്തിനും കാരണമാകും.
ഐറിഷ് മലയാളി ന്യൂസ് 

Scroll To Top