Wednesday November 22, 2017
Latest Updates

ഡബ്ലിന്‍ ബ്‌ളാഞ്ചഡ്‌സ് ടൌണില്‍ വ്യാഴാഴ്ച്ച ജോബ്സ് ഫെയര്‍,പ്രവേശനം സൗജന്യം

ഡബ്ലിന്‍ ബ്‌ളാഞ്ചഡ്‌സ് ടൌണില്‍ വ്യാഴാഴ്ച്ച  ജോബ്സ് ഫെയര്‍,പ്രവേശനം സൗജന്യം

ഡബ്ലിന്‍ :അയര്‍ലണ്ടിലെ സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ യൂറോപ്യന്‍ എംപ്‌ളോയ്‌മെന്റ് സര്‍വീസ് ഒരുക്കുന്ന വമ്പിച്ച ജോബ്സ് ഫെയര്‍ നാളെ(മെയ് 11 വ്യാഴാഴ്ച്ച )ബ്‌ളാഞ്ചഡ്‌സ് ടൌണ്‍ സെന്ററില്‍ നടത്തപ്പെടും.വിവിധ ട്രേഡുകളിലും,മേഖലകളിലും സ്ഥലങ്ങളിലും,യൂറോപ്പിലെ മറ്റു രാജ്യങ്ങളിലും ലഭ്യമായ ജോലി ഒഴിവുകളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കപ്പെടുന്ന ജോബ്‌സ് ഫെയറില്‍ സി വി തയാറാക്കേണ്ടത് എങ്ങനെയാണ് എന്നതില്‍ പ്രത്യേക പരിശീലനവും നല്‍കുന്നതാണ്.

യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തൊഴില്‍ ദാതാക്കള്‍ പങ്കെടുക്കുന്ന ജോബ്സ് ഫെയര്‍ രാവിലെ 10 മുതല്‍ വൈകിട്ട് 7 വരെ നീണ്ടു നില്‍ക്കും.പ്രവേശനം സൗജന്യമാണ്.

17a ,37,39,39a,76a,220,236,238,239,270 എന്നി നമ്പറുകളിലുള്ള ഡബ്ലിന്‍ ബസുകള്‍ ബ്‌ളാഞ്ചഡ്‌സ് ടൌണ്‍ സെന്റര്‍ വഴിയാണ് കടന്നു പോകുന്നത്

Scroll To Top