Thursday January 19, 2017
Latest Updates

ഡബ്ലിന്‍ ബസ് സ്‌റ്റോപ്പിലെ ലൈംഗീക പീഡനം: പ്രതിയ്ക്ക് രണ്ടര വര്‍ഷം ജയില്‍ ശിക്ഷ

ഡബ്ലിന്‍ ബസ് സ്‌റ്റോപ്പിലെ ലൈംഗീക പീഡനം: പ്രതിയ്ക്ക് രണ്ടര വര്‍ഷം ജയില്‍ ശിക്ഷ

ഡബ്ലിന്‍: ബസ് കാത്ത് നില്‍ക്കുകയായിരുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍
ശ്രമിച്ച യുവാവിനു രണ്ടര വര്‍ഷം തടവ് ശിക്ഷ. പോള്‍ എന്ന 26 കാരനു തടവ് ശിക്ഷ
ലഭിച്ചത്. മയക്കുമരുന്നിന്റെ ലഹരിയിലായിരുന്ന ഇയാള്‍ ബസ് കാത്ത്
നില്‍ക്കുകയായിരുന്ന ഒരു യുവതിയുടെ ശരീര ഭാഗങ്ങളില്‍ സ്പര്‍ശിച്ചു എന്നാണു
കേസ്. 2009 ഒക്ടോബര്‍ 30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

രണ്ടര വര്‍ഷം തടവ് ശിക്ഷ കൂടാതെ ഇയാളുടെ പേര് ലൈംഗിക കുറ്റവാളികളുടെ
രജിസ്റ്ററില്‍ ഉള്‍പ്പെടുത്താനും കോടതി ഉത്തരവായി. സാന്ട്രിയിലെ ഷനാര്‍ഡ്
അവെന്യുവില്‍ വച്ചാണ് സംഭവം നടന്നത്. യുവതി ഡിസിയുവിലേക്ക്
പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഡബ്ലിന്‍ ക്രിമിനല്‍ കോടതിയാണ് ഇയാള്‍ക്ക്
ശിക്ഷ വിധിച്ചത്. ഗാര്‍ഡയ്ക്ക് അസഭ്യ സന്ദേശം അയച്ചത് ഉള്‍പ്പെടെ 50 ഓളം
കേസുകളില്‍ ഇയാള്‍ പ്രതിയാണ്‌

Scroll To Top