Monday November 20, 2017
Latest Updates

ഡബ്ലിന്‍ ബസ് ,ലുവാസ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു, പുതിയ നിരക്കുകള്‍ ഡിസംബര്‍ മുതല്‍

ഡബ്ലിന്‍ ബസ് ,ലുവാസ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു, പുതിയ നിരക്കുകള്‍ ഡിസംബര്‍ മുതല്‍

ഡബ്ലിന്‍: ഡബ്ലിന്‍ ബസ്, ആയിരക്കണക്കിന് യാത്രക്കാരുള്ള ലുവാസ് സര്‍വീസുകള്‍ക്കുള്ള നിരക്കുകള്‍ വര്‍ധിപ്പിച്ചു.ഡിസംബര്‍ ഒന്നോടെ പുതിയ നിരക്കുകള്‍ നിലവില്‍വരും.മിഡ് റേഞ്ച് യാത്രകള്‍ക്കുള്ള നിരക്കുകളില്‍ 5.6% വര്‍ധിക്കും, സിറ്റി സെന്റര്‍ നിരക്ക് 2018 ജനുവരിയോടെ പിന്‍വലിക്കുമെന്നും എന്‍ടിഎ വെളിപ്പെടുത്തി.

2018ഓടെ യാത്രക്കാര്‍ക്കായി ബസ് എറാന്‍ ലീപ് കാര്‍ഡുകളും നടപ്പാക്കും.ലീപ് കാര്‍ഡുടമകള്‍ക്ക് കുറഞ്ഞ നിരക്കില്‍ യാത്ര സാധ്യമാകുമെന്നു എന്‍ടിഎ പറയുന്നു.നിലവിലുള്ള 74% നിരക്കുകളിലും വര്‍ധന ഉണ്ടാകുമെന്നു ആര്‍ടിഇയോട് വ്യക്തമാക്കിയ എന്‍ടിഎ ചീഫ് എക്സിക്യൂട്ടീവ് ആന്‍ ഗ്രഹാം ,ലീപ് കാര്‍ഡ് സിസ്റ്റം ഉപയോഗപ്പെടുത്തുന്നതിലൂടെ വര്‍ധന 31% ആയി കുറയ്ക്കാനാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഡബ്ലിന്‍ ബസ് ടിക്കറ്റ് നിരക്കിനു സമാന്തരമായി ലുവാസ് ക്യാഷ് നിരക്കുകള്‍ 5% വരെയാണ് വര്‍ധിക്കുക. അതേസമയം,ലുവാസില്‍ ഒരു യൂറോ ഓഫ് എന്ന സിറ്റി സെന്റര്‍ നിരക്കും അവതരിപ്പിക്കും.

ഡബ്ലിന്‍ ബസിന്റെ നിലവിലുള്ള 2 യൂറോ, 2.10 ആയും,2.70 യൂറോ 2.85 ആയും വര്‍ദ്ധിപ്പിച്ചു.ലിപ്പ് കാര്‍ഡ് നിരക്ക് 2.05 എന്നത് ,2.15 യൂറോ എന്നാക്കി വര്‍ദ്ധിപ്പിച്ചു.പരമാവധി നിരക്കായ 3.30 മാറ്റമില്ലാതെ തുടരും.

എന്നാല്‍ സിറ്റി ഫെയര്‍ സോണിലെ മാറ്റങ്ങള്‍ മൂലം കോര്‍ക്ക്,ലിമെറിക്,ഗോള്‍വേ ബസ് നിരക്കുകളില്‍ കുറവുണ്ടാകും.
അഞ്ച് വയസ്സുള്ള കുട്ടികള്‍ക്ക് യാത്ര നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി തികച്ചും സൗജന്യമാക്കിയിട്ടുണ്ട്. ഇപ്പോഴത് നാല് വയസ്സാണ്.

Scroll To Top