Friday February 24, 2017
Latest Updates

ഡബ്ലിന്‍ ബസ്സും ,ബസ് എറാനും സ്വകാര്യവത്കരിക്കുന്നു :പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് അടുത്ത വര്‍ഷം മുതല്‍

ഡബ്ലിന്‍ ബസ്സും ,ബസ് എറാനും സ്വകാര്യവത്കരിക്കുന്നു :പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് അടുത്ത വര്‍ഷം മുതല്‍

ഡബ്ലിന്‍: ഡബ്ലിന്‍ ബസും ബസ് ഏറാനും സ്വകാര്യവത്കരിക്കാനുള്ള പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ട്.10 % റൂട്ടുകളില്‍ അടുത്ത വര്‍ഷം തന്നെ സ്വകാര്യ ബസുകള്‍ ഓടിത്തുടങ്ങും.ഇതിന്റെ ഭാഗമായി .ബസ് നമ്പര്‍ 17 (ബ്ലാക്ക് റോക്ക് റായിടോ ) 33 ബി (സ്വോര്‍ഡ്‌സ്- പോര്‍ട്ട്‌രിണ്‍ )111 (ഡണ്‍ ലേരി ലുങ്ങിസ്സ് ടൌണ്‍ )എന്നി റൂട്ടുകളുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി .

വാട്ടര്‍ഫോര്‍ഡ് സിറ്റിയിലെ മുഴുവന്‍ സര്‍വീസുകളും ,കോര്‍ക്ക് ,സൌത്ത് ഈസ്റ്റ് റീജിയനുകളിലെയും ,ഡബ്ലിനിലെയും ഭാഗികമായ സര്‍വീസുകളും പരീക്ഷണാടിസ്ഥാനത്തില്‍ സ്വകാര്യ മേഖലയെ ഏല്‍പ്പിക്കാനുള്ള നടപടികളും പുരോഗമിച്ചു വരുന്നു.

പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്ന സര്‍വീസുകള്‍ വിജയകരമെന്ന് കണ്ടാല്‍ മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഡബ്ലിന്‍ ബസ് പൂര്‍ണ്ണമായും ,ബസ് ഏറാന്‍ ഭാഗികമായും സ്വകാര്യ മേഖലയ്ക്കു വിട്ടു കൊടുക്കാനാണ് സര്‍ക്കാര്‍ നീക്കം.ഇതിന്റെ കരട് രേഖകള്‍ തയ്യാറായി കഴിഞ്ഞു

സിറ്റിയിലെ 10ശതമാനം റൂട്ടുകള്‍ സ്വകാര്യവത്കരിക്കുമെന്ന പദ്ധതിയെ സര്‍വ്വശക്തിയും ഉപയോഗിച്ച് എതിര്‍ക്കുമെന്ന് എന്‍ബിആര്‍യു ജനറല്‍ സെക്രട്ടറി ദര്‍മോട്ട് ഒ’ലീറി പറഞ്ഞു.
പബ്ലിക് ബസ്സ് സര്‍വ്വീസുകള്‍ ജനങ്ങള്‍ക്കുവേണ്ടി അനുവദിച്ചു നല്‍കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും സേവനങ്ങളെക്കാളും ലാഭത്തിന് മുന്‍ഗണന നല്‍കുന്ന പദ്ധതി മാറ്റണമെന്നും ഒ’ലീറി കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ കമ്പനിയുടെ പുതിയ ചിലവു കുറയ്ക്കല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഡബ്ലിന്‍ ബസ്സ് െ്രെഡവര്‍മാര്‍ വീണ്ടും പ്രതിഷേധത്തിനൊരുങ്ങുന്നു. നേഷണല്‍ ബസ്സ് ആന്‍ഡ് റെയില്‍ യൂനിയന്‍ (എന്‍ബിആര്‍യു) അംഗങ്ങള്‍ ഇതിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും സിപ്റ്റു അംഗങ്ങള്‍ ഇതിനെ എതിര്‍ത്തുകൊണ്ടാണ് അഭിപ്രായം രേഖപ്പെടുത്തിയത്.
55ശതമാനത്തോളം െ്രെഡവര്‍മാരും ഇതിനെ പിന്തുണയ്ക്കുന്നതിനാല്‍തന്നെ ലാബര്‍ കോര്‍ട്ട് റെക്കമെന്റേഷന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടുപോകാനാണ് ഡബ്ലിന്‍ ബസ്സ് തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ ആഗസ്തില്‍ ലോംഗ് റണ്ണിംഗ് ബസ്സുകള്‍ മൂന്നു ദിവസത്തെ സമരത്തിലേര്‍പ്പെട്ടിരുന്നു. ഇതുവഴി 11 മില്ല്യണ്‍ യൂറോ സംവരിക്കാമെന്നായിരുന്നു മാനേജ്‌മെന്റ് കണക്കുകൂട്ടിയത്.

കൂടുതല്‍ വെട്ടിച്ചുരുക്കലുകള്‍ ഇനിയും സഹിക്കാന്‍ സാധിക്കുകയില്ലെന്ന് സിപ്റ്റസിന്റെ ജോണ്‍ മൂര്‍ഫി പറഞ്ഞു. ഡബ്ലിന്‍ ബസ്സ് സര്‍വ്വീസുകള്‍ മികച്ച, വിലയടിസ്ഥാനത്തിലുള്ള ഒരു പൊതു സേവനം നല്‍കുന്ന തരത്തിലുള്ള ഒരു പ്രൊപോസല്‍ അല്ല ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്നതെന്നാണ് ജോണിന്റെ ആരോപണം.
കോസ്റ്റ് സേവിംഗിനായി കമ്പനി നിര്‍ദ്ദേശിച്ചിരിക്കുന്ന പദ്ധതികള്‍ സിപ്റ്റു മുന്‍ നാഷണല്‍ ഓര്‍ഗനൈസര്‍ നോള്‍ ഡൗളിംഗും മാനേജ്‌മെന്റ് കണ്‍സല്‍ട്ടന്റ് ഉള്‍ടന്‍ കോര്‍ട്‌നിയും പരാജയപ്പെടുത്തിയിരുന്നു.
ലേബര്‍ കോര്‍ട്ട് കൂടി മദ്ധ്യസ്ഥം വഹിച്ച മറ്റൊരു പദ്ധതിക്കും ഡബ്ലിന്‍ ബസ്സ് െ്രെഡവര്‍മാരൊഴികെ മറ്റെല്ലാ സ്റ്റാഫുകളും അംഗീകരിച്ചിരുന്നു.
അഭിപ്രായ വോട്ടെടുപ്പ് പൂര്‍ണ്ണമായും പരിഗണിച്ച് മുന്നോട്ടു പോകാനാണ് ഗതാഗത വകുപ്പ് മന്ത്രി ലിയോ വരദ്കറും അദ്ദേഹത്തിന്റെ ജൂനിയര്‍ മന്ത്രി അലന്‍ കെല്ലിയും പറഞ്ഞിരിക്കുന്നത്.
ഈ ഡീലിനെ കുറിച്ച് യൂനിയന്‍ അംഗങ്ങളെ ബോധവത്കരിക്കാനും അത് സ്വീകരിക്കാന്‍ അവരോട് ആഹ്വാനം ചെയ്യാനും മന്ത്രിമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കമ്പനി നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ലെന്നാണ് അവര്‍ പറയുന്നത്.
ഇതിന്റെ പേരില്‍ ഒരു സമരനടപടി സ്വീകരിച്ചാല്‍ അത് പരിഹരിക്കപ്പെടാന്‍ വളരെ വിഷമതകള്‍ നേരിടേണ്ടിവരുമെന്നും സമരത്തില്‍ ആരും വിജയിക്കില്ലെന്നും ഇരുവിഭാഗത്തിനും കൂടുതല്‍ നഷ്ടങ്ങള്‍ നേരിടേണ്ട അവസ്ഥ വരുമെന്നും മന്ത്രിമാര്‍ മുന്നറിയിപ്പു നല്‍കി.like-and-share

Scroll To Top