Friday January 20, 2017
Latest Updates

ഡബ്ലിന്‍ ബസിനെതിരെ ‘ ചാത്തനേറ് ,ചില റൂട്ടുകളില്‍ സര്‍വീസ് നിര്‍ത്തിവെച്ചു

ഡബ്ലിന്‍: സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം ഡബ്ലിനിലും പരിസരപ്രദേശങ്ങളിലും ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. പൊതു സ്ഥലങ്ങളില്‍ മറ്റുള്ളവര്‍ക്ക് ശല്യവും ഉപദ്രപവുമായിത്തീരുന്ന ഇത്തരക്കാരെ നിയന്ത്രിക്കാന്‍ പലപ്പോഴും ഗാര്‍ഡയെക്കൊണ്ട് സാധിക്കുന്നുമില്ല.

കഴിഞ്ഞ ദിവസം ബാവനോഗ് മേഖലയില്‍ യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന ഡബ്ലിന്‍ ബസ്സിനു നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം വന്നെത്തിയത് കല്ലിന്റെ രൂപത്തിലാണ്. ഓടിക്കൊണ്ടിരിക്കുന്ന ബസ്സിനു നേര്‍ക്ക് ഇരു ഭാഗങ്ങളില്‍നിന്നായി കല്ലുകള്‍ വരികയായിരുന്നു.
ഡബ്ലിനിലുള്ള സാമൂഹുക വിരുദ്ധരുടെ എണ്ണവും ഉപദ്രപവും വര്‍ദ്ധിക്കുന്നുണ്ടെങ്കിലും ഇത്തരത്തില്‍ പൊതുജനത്തിനു നേരെ കല്ലാക്രമണം നടത്തുന്നത് ആദ്യമായാണ്.
കല്ലേറുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ബാവനോഗ് മേഖലയിലേക്കുള്ള സര്‍വ്വീസുകള്‍ ഡബ്ലിന്‍ ബസ്സ് താല്‍ക്കാലികമായി നിര്‍ത്തലാക്കിയിട്ടുണ്ടായിരുന്നു . കഴിഞ്ഞ ദിവസം വൈകിട്ടുള്ള സര്‍വ്വീസുകളാണ് ഡബ്ലിന്‍ ബസ്സ് റദ്ദാക്കിയത്.
റൂട്ട് 13 ന്യൂ നംഗൂര്‍ റോഡിലേക്കുള്ള രണ്ടു ഭാഗത്തുനിന്നുമുള്ള സര്‍വ്വീസുകളും റദ്ദ് ചെയ്തതായി ഡബ്ലിന്‍ ബസ്സ് അറിയിച്ചു. ഇതു നിമിത്തം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുനേരിട്ടിട്ടുണ്ടെങ്കില്‍ അതിന് ഡബ്ലിന്‍ ബസ്സ് അധികൃതര്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

Scroll To Top