Thursday February 23, 2017
Latest Updates

ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡിന്റെ ആംബുലന്‍സ് സര്‍വീസ് എച്ച് എസ് ഇ ഏറ്റെടുക്കുന്നു

ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡിന്റെ ആംബുലന്‍സ് സര്‍വീസ് എച്ച് എസ് ഇ ഏറ്റെടുക്കുന്നു

ഡബ്ലിന്‍: ഡബ്ലിനിലെ ആംബുലന്‍സ് സേവനങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണ്ണമായും ഏറ്റെടുക്കാന്‍ എച്ച്എസ്ഇ തീരുമാനിച്ചു. ഇപ്പോള്‍ ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ് നിയന്ത്രിക്കുന്ന ഡബ്ലിന്‍ ആംബുലന്‍സ് സര്‍വ്വീസ് ഇനി മുതല്‍ ഏറ്റെടുത്ത് നടത്താനാണ് എച്ച്എസ്ഇ തീരുമാനിച്ചിരിക്കുന്നത്.

ഡബ്ലിനിലെ ആംബുലന്‍സ് സര്‍വ്വീസുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണ് ഇത്തരത്തിലൊരു തീരുമാനം എച്ച്എസ്ഇ കൈക്കൊണ്ടിരിക്കുന്നതായി വ്യക്തമായതെന്നാണ് റിപ്പോര്‍ട്ടുകള്‍ .

ഇപ്പോഴുള്ള സേവനങ്ങള്‍ വികസിപ്പിച്ച് നാഷണല്‍ ആംബുലന്‍സ് സര്‍വ്വീസാക്കി മാറ്റിയെടുക്കാനാണ് താല്‍പ്പര്യപ്പെടുന്നതെന്ന് എച്ച്എസ്ഇ യുടെ തീരുമാനം .

സുരക്ഷിതത്വത്തിന്റെ കാര്യത്തിലും സംരക്ഷണത്തിന്റെ കാര്യത്തിലും പണം ചിലവഴിക്കുന്നതിന്റെ കാര്യത്തിലും ഇതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ലെന്നും തീരുമാനിച്ചിട്ടുണ്ട്.
2015ന്റെ അവസാനത്തടെ തന്നെ മാറ്റങ്ങളോടുകൂടിയ ഒരു ആംബുലന്‍സ് സര്‍വ്വീസുമായി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുമെന്ന് എച്ച്എസ്ഇ വൃത്തങ്ങള്‍ പറഞ്ഞു

Scroll To Top