Monday June 25, 2018
Latest Updates

ഡബ്ലിന്‍ പോര്‍ട്ട് ടണലില്‍ വേഗത കൂട്ടിയാല്‍ ഡ്രൈവര്‍മാര്‍ക്ക് 80 യൂറോ വീതം പിഴ വീഴും

ഡബ്ലിന്‍ പോര്‍ട്ട് ടണലില്‍ വേഗത കൂട്ടിയാല്‍ ഡ്രൈവര്‍മാര്‍ക്ക് 80 യൂറോ വീതം പിഴ വീഴും

ഡബ്ലിന്‍:ഡബ്ലിന്‍ പോര്‍ട്ട് ടണലില്‍ കൂടി അനുവദിക്കപ്പെട്ടതില്‍ കൂടുതല്‍ വേഗതയില്‍ വാഹനമോടിച്ച നൂറുകണക്കിന് ഡ്രൈവര്‍മാര്‍ക്ക് പിഴശിക്ഷ.

കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ മാത്രം നാലായിരത്തിലധികം ഡ്രൈവര്‍മാര്‍ക്കാണ് പിഴശിക്ഷ വിധിച്ചത്.

ടണലിലെ പരമാവധി വേഗത മണിക്കൂറില്‍ 80 കിലോമീറ്ററാണ്. നാലര കിലോമീറ്റര്‍ മാത്രം നീളമുള്ള ടണലില്‍ കൂടി യാത്ര ചെയ്യാന്‍ ചുരുങ്ങിയത് മൂന്ന് മിനുട്ടും 36 സെക്കന്‍ഡ് വേണം .ഈ സമയത്തിന് മുമ്പ് ടണലില്‍ കൂടി മറുകര എത്തിവര്‍ക്കെല്ലാം 80 യൂറോ വീതം പിഴയടയ്ക്കാനാണ് അധികൃതരുടെ തീരുമാനം.

ദിവസേനെ 25,000 വാഹനത്തിലധികമാണ് ടണലിലൂടെ കടന്നുപോകുന്നത്.ആറ് മാസം മുമ്പാണ് ഇതിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ വേഗത പരിശോധിക്കുന്നതിന് കാമറാ സംവിധാനം ഏര്‍പ്പെടുത്തിയത്.പിഴയ്ക്ക് പുറമെ അഞ്ച് പെനാലിറ്റി പോയിന്റ് വരെ ലഭിക്കാനുള്ള നിര്‍ദേശമാണ് ടണലില്‍ സ്പീഡ് കൂട്ടി വാഹനം ഓടിയ്ക്കുന്നവരെ കാത്തിരിക്കുന്നത്.

Scroll To Top