Saturday November 18, 2017
Latest Updates

ഡബ്ലിന്‍ നോര്‍ത്തില്‍ അഞ്ചാം പനി വ്യാപകമാവുന്നു, പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി 

ഡബ്ലിന്‍ നോര്‍ത്തില്‍ അഞ്ചാം പനി വ്യാപകമാവുന്നു, പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി 

ഡബ്ലിന്‍: ഡബ്ലിന്‍ നോര്‍ത്തില്‍ രണ്ടുപേര്‍ക്ക് മീസില്‍സ് സ്ഥിരീകരിച്ചതോടെ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി. രോഗം പടരുന്നത് തടയുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ അടിയന്തര യോഗം ചേര്‍ന്നു. രോഗം എത്തിയത് എവിടെനിന്നാണെന്നു വ്യക്തമല്ല. ഡബ്ലിന്‍, കില്‍ഡേര്‍, വിക്ക്ലോ കൗണ്ടികളിലെ ആശുപത്രികള്‍ക്കും ജിപിമാര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രോഗം പിടിപെട്ട രണ്ടുപേരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരും നിരീക്ഷണത്തിലാണ്.

മീസില്‍സ് അയര്‍ലണ്ടില്‍നിന്നു പൂര്‍ണമായി തുടച്ചുനീക്കിയതാണ്. എങ്കിലും, ഒറ്റപ്പെട്ട കേസുകള്‍ ഇടയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്യുന്നു. മീസില്‍സ് ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വീട്ടില്‍ത്തന്നെ കഴിയണമെന്ന് ആരോഗ്യവകുപ്പ് വക്താവ് പറഞ്ഞു. ജിപിയെ വിവരമറിയിക്കുകയും വേണം. എംഎംആര്‍ കുത്തിവയ്പ് എടുക്കാത്തവരും മുന്‍പ് മീസില്‍സ് വരാത്തവരുമായ ആള്‍ക്കാര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പടരാന്‍ സാധ്യതയുണ്ട്. വളരെ പെട്ടെന്നു പടരുന്ന ഗുരുതരമാകാവുന്ന രോഗമാണ് മീസില്‍െസന്ന് പബ്ലിക് ഹെല്‍ത്ത് ഡയറക്ടര്‍ ഡെയിര്‍ഡ്രെ മുല്‍ഹോളണ്ട് പറഞ്ഞു. രണ്ടുഡോസ് എംഎംഎആര്‍ എടുക്കുക എന്നതാണ് പ്രതിരോധിക്കാനുള്ള നല്ല മാര്‍ഗം.
ലക്ഷണങ്ങള്‍:
കടുത്ത പനി
ചുമ
മൂക്കൊലിപ്പ്
കണ്ണു ചുമക്കുക
തലയില്‍ തുടങ്ങി ദേഹത്താകെ ചുവന്ന പാടുകള്‍പ്രത്യക്ഷപ്പെടുക. രോഗം പിടിപെട്ട് കുറച്ചുദിവസത്തിനുശേഷമാകും ഈ ലക്ഷണം പ്രത്യക്ഷപ്പെടുക.
ന്മ ഛര്‍ദി, വയറിളക്കം, വയറുവേദന എന്നിവയും വരാം.
എന്തുചെയ്യണം:
പകര്‍ച്ചവ്യാധി ആയതിനാല്‍ മറ്റുള്ളവരില്‍നിന്നു വിട്ടുനില്‍ക്കുക.
സ്‌കൂള്‍, ഓഫിസ് എന്നിവിടങ്ങളില്‍ പോകുന്നത് രോഗം മാറുന്നതുവരെ ഒഴിവാക്കുക.
സന്ദര്‍ശകരെ ഒഴിവാക്കുക.
നിങ്ങളുടെ ജിപിയെ വിവരം അറിയിക്കുക

Scroll To Top