Tuesday September 25, 2018
Latest Updates

ഡബ്ലിന്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ ഇന്ന് രാത്രി ഇന്ത്യയുടെ മൂവര്‍ണ്ണമണിയും

ഡബ്ലിന്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ ഇന്ന് രാത്രി ഇന്ത്യയുടെ മൂവര്‍ണ്ണമണിയും

ഡബ്ലിന്‍: ഇന്ത്യയുടെ എഴുപത്തി രണ്ടാം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് അയര്‍ലണ്ടിന്റെ തലസ്ഥാന നഗരമായ ഡബ്ലിന്‍ മൂവര്‍ണ്ണത്തില്‍ നിറയുന്നു.

ഇന്ന് (ബുധനാഴ്ച) രാത്രി 9 മണിയോടെ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ അടക്കമുള്ള ഡബ്ലിനിലെ പ്രധാന കെട്ടിടങ്ങള്‍ ഇന്ത്യന്‍ പതാകയുടെ നിറം അണിയും.

ഡബ്ലിനില്‍ സ്വാതന്ത്യ ദിനത്തോട് അനുബന്ധിച്ച് ഇന്ന് രാവിലെ ഡബ്ലിനിലെ ഫോക്‌സ്‌റോക്കിലുള്ള നോക്ക് സിന്ന ഇന്ത്യാ ഹൗസില്‍ അയര്‍ലണ്ടിലെ ഇന്ത്യന്‍ അംബാസിഡര്‍ വിജയ് താക്കൂര്‍ സിംഗ് ദേശീയ പതാക ഉയര്‍ത്തി . സ്വാതന്ത്ര്യദിനസന്ദേശം നല്‍കി,അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് പേര്‍ പങ്കെടുത്തു.

.

Scroll To Top