Monday January 16, 2017
Latest Updates

ഡബ്ലിന്‍ നസ്രത്ത് മാര്‍ത്തോമ്മ സണ്‍ഡേ സ്‌കൂള്‍ വി.ബി.എസ് ഏപ്രില്‍ 22 മുതല്‍

ഡബ്ലിന്‍ നസ്രത്ത് മാര്‍ത്തോമ്മ സണ്‍ഡേ സ്‌കൂള്‍ വി.ബി.എസ് ഏപ്രില്‍ 22 മുതല്‍

ഡബ്ലിന്‍ :നസ്രത്ത് മാര്‍ത്തോമ്മ സണ്‍ഡേ സ്‌കൂള്‍ വി.ബി.എസ് ഏപ്രില്‍ 22 (ചൊവ്വ )മുതല്‍27 (ഞായര്‍) വരെ താല സെ.മലൂറിയന്‍സ് ദേവാലയ ഹാളില്‍ നടത്തപ്പെടും. രാവിലെ 9 ന് ആരംഭിക്കുന്ന വി.ബി.എസ് ഉച്ചയ്ക്ക് 1:30 ന് അവസാനിക്കും.’treasures in clay‘ എന്നതാണ് ഈ വര്‍ഷത്തെ വി.ബി.എസ് തീം. സമാപന ദിവസമായ ഏപ്രില്‍ 27 ഞായറാഴ്ച ക്രംലിന്‍ ഡബ്ല്യൂ .എസ്.എ.എഫ് ഹാളിലാണ് പരിപാടികള്‍ നടക്കുക.

വി.ബി.എസ് ഡയറക്ടര്‍ സ്റ്റാന്‍ലി മാത്യു ജോണ്‍ (യു.കെ) ഗാന പരിശീലനത്തിനും മറ്റ് വിവിധ പരിപാടികള്‍ക്കും നേതൃത്വം നല്‍കും. പങ്കെടുക്കാന്‍ താത്പര്യമുള്ള കുട്ടികള്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഷേര്‍ലി തോമസ് 0877634085
അനു ശാമുവേല്‍ 0872622104
ജെസി ജോര്‍ജ്ജ് 0876107840

Scroll To Top