Sunday October 22, 2017
Latest Updates

ഡബ്ലിന്‍ നഗരമേഖലയ്ക്ക് പുറത്ത് വീടുകള്‍ക്ക് നഗരത്തിലേക്കാള്‍ വിലകയറുന്നു, വിദേശ റിക്രൂട്ട്മെന്റുകളെയും പ്രതിസന്ധി പ്രതികൂലമായി ബാധിക്കുന്നുവെന്നും പരക്കെ പരാതി ഉയരുന്നു 

ഡബ്ലിന്‍ നഗരമേഖലയ്ക്ക് പുറത്ത് വീടുകള്‍ക്ക് നഗരത്തിലേക്കാള്‍ വിലകയറുന്നു, വിദേശ റിക്രൂട്ട്മെന്റുകളെയും പ്രതിസന്ധി പ്രതികൂലമായി ബാധിക്കുന്നുവെന്നും പരക്കെ പരാതി ഉയരുന്നു 

ഡബ്ലിന്‍ :ഡബ്ലിന് പുറത്തും പ്രോപ്പര്‍ട്ടി വില കുതിക്കുന്നതായി സിഎസ്ഒ.ഡബ്ലിന്‍ നഗരമേഖലയ്ക്ക് പുറത്തും പ്രോപ്പര്‍ട്ടികളുടെ വില കുതിച്ചുയരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസമാണ് സിഎസ്ഒ പുറത്തുവിട്ടത്.ഡബ്ലിനേക്കാള്‍ കൂടിയ വേഗത്തിലാണ് ഇങ്ങോട്ടേക്കു വിലക്കയറ്റമെത്തുന്നത്. ഈ സാഹചര്യത്തില്‍ സാധാരണക്കാരന് വീട് വാങ്ങുകയെന്നത് സ്വപ്നം മാത്രമാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഡബ്ലിനു പുറത്തുള്ള അയര്‍ലണ്ടിലെ മറ്റ് ഭാഗങ്ങളിലെ പ്രോപ്പര്‍ട്ടികളുടെ വിലയും വളരെ വേഗത്തില്‍ ഉയരുന്നതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.കഴിഞ്ഞ ജൂണിനെ അപേക്ഷിച്ച് ഡബ്ലിനു പുറത്തുള്ള റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളുടെ വിലയില്‍ 11.8% വര്‍ധന ഉണ്ടായതായാണ് കണക്ക്.ഇതേ കാലയളവില്‍ ഡബ്ലിനിലെ പ്രോപ്പര്‍ട്ടി വിലയിലുണ്ടായ ഉയര്‍ച്ച 11.1% മാത്രമാണ്

ഡബ്ലിനില്‍ വീടുകളുടെ വിലയില്‍ 11.2% വും അപ്പാര്‍ട്ട്മെന്റുകളുടേതില്‍ 10.6%വുംവര്‍ധനവാണ് ഉണ്ടായത്.സാമ്പത്തികത്തകര്‍ച്ച നേരിട്ട 2013ലെ താഴ്ന്ന നിലയില്‍ നിന്നും ഐറീഷ് പ്രോപ്പര്‍ട്ടികളുടെ വില 58.4% ഉയര്‍ന്നു.അതേസമയം ഡബ്ലിനിലെ വില നിലവാരം 73.8%ത്തിലേക്ക് കുതിപ്പ് നടത്തിയത്.അയര്‍ലണ്ടിന്റെ ബാക്കി ഭാഗത്തുള്ള വില വര്‍ധന 50.4% ആയിരുന്നു.

എന്നിരുന്നാലും 2007ലെ ഉന്നത നിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഡബ്ലിനിലെ വില 29.9% കുറവാണെന്നു കാണാമെന്നതാണ് ഏജന്‍സികളുടെ ‘ആശ്വാസം!’. തലസ്ഥാനമൊഴികെയുള്ള മറ്റ് ഭാഗങ്ങളിലെ വില ഇതേ കാലയളവിനേക്കാള്‍ 34.6% താഴെയാണ്.ദേശീയ പണപ്പെരുപ്പ നിരക്ക് കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ 11.6%എത്തിയതായും കണക്കുകള്‍ വെളിപ്പെടുത്തുന്നു.സര്‍ക്കാരിന്റെ ഹെല്‍പ്പ് ടു ബൈ പദ്ധതിയുടേയും മോര്‍ട്ട് ഗേജ് നിയമത്തില്‍ സെന്‍ട്രല്‍ ബാങ്ക് വരുത്തിയ ഇളവുകളുമൊക്കെയാണ് വിലക്കുതിപ്പിനു പിന്നിലെന്നാണ് ‘സാമ്പത്തിക വിദഗ്ധരുടെ’ നിരീക്ഷണം.

വിദേശത്തു നിന്നുള്ള തൊഴില്‍ റിക്രൂട്ട്മെന്റുകളേയും ഭവനപ്രതിസന്ധി ദോഷകരമായി ബാധിക്കുന്നതായി പരാതി ഉയരുന്നുണ്ട് .ഡിജിറ്റല്‍-സാങ്കേതിക രംഗങ്ങളില്‍ ആവശ്യമായ ബിരുദധാരികളെ നല്‍കാന്‍ ഐറീഷ് യൂണിവേഴ്സിറ്റികള്‍ക്ക് കഴിയുന്നില്ല. ഈ പശ്ചാത്തലത്തില്‍ ആവശ്യമായവരെ വിദേശത്തുനിന്നും കണ്ടെത്തുകയാണ് പോംവഴി. എന്നാല്‍ വീടുകളുടെ ഉയര്‍ന്ന വിലയും താമസസൗകര്യമില്ലായ്മയും വിദേശ റിക്രൂട്ട്മെന്റുകള്‍ക്ക് തടസ്സമാവുകയാണെന്ന് ഇത്തരം സ്ഥാപനങ്ങളിലൊന്നായ പ്രോസ്പെരിറ്റി പറയുന്നു.ഈ പ്രശ്നത്തില്‍ സര്‍ക്കാരിന്റെ സവിശേഷ ശ്രദ്ധ പതിയണമെന്നും കമ്പനി ആവശ്യപ്പെടുന്നു.

ഇവിടെ ജോലി കിട്ടിയെത്തുന്നവര്‍ക്കായി നാമയുടെ പക്കലുള്ള ഏതാനും ഹോട്ടലുകള്‍ ഏറ്റെടുത്ത് അവിടെമികച്ച നിലവാരത്തിലുള്ള താമസസൗകര്യമൊരുക്കണമെന്ന് കമ്പനിയുടെ കോ-ഫൗണ്ടര്‍ ഗാരി മുല്ലന്‍ പറയുന്നു.അതല്ലെങ്കില്‍ കെട്ടിട നിര്‍മ്മാണച്ചട്ടങ്ങളില്‍ മാറ്റം വരുത്തി കൂടുതല്‍ ഉയരം കൂടിയ കെട്ടിടങ്ങള്‍ ഡബ്ലിനില്‍ പണിത് സാങ്കേതിക വിദഗ്ധര്‍ക്ക് താമസിക്കാന്‍ അവസരമൊരുക്കണം-അദ്ദേഹം ആവശ്യപ്പെടുന്നു.

Scroll To Top