Tuesday October 16, 2018
Latest Updates

ഡബ്ലിന്‍ നഗരമധ്യത്തിലെ ട്രെയിന്‍ ഗതാഗതപരിഷ്‌കാരം പരാജയമാകുമോ ? ലുവാസ് ക്രോസ് സിറ്റി സിഗ്നല്‍ തകരാറിലായി,നഗരത്തിലെ ട്രാഫിക്ക് നിലച്ചു 

ഡബ്ലിന്‍ നഗരമധ്യത്തിലെ ട്രെയിന്‍ ഗതാഗതപരിഷ്‌കാരം പരാജയമാകുമോ ? ലുവാസ് ക്രോസ് സിറ്റി സിഗ്നല്‍ തകരാറിലായി,നഗരത്തിലെ ട്രാഫിക്ക് നിലച്ചു 

ഡബ്ലിന്‍ :അതിശൈത്യത്തെ തുടര്‍ന്നുണ്ടായ സിഗ്നല്‍ തകരാര്‍ മൂലം ഡബ്ലിന്‍ സിറ്റിയില്‍ ലൂവാസ് ക്രോസ് സിറ്റിയുടെ ഗതാഗതം തുടക്കത്തില്‍ത്തന്നെ തടസ്സപ്പെട്ടു.ഡബ്ലിന്‍ സിറ്റി സെന്ററില്‍ രാവിലെ മുതല്‍ തന്നെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.സിഗ്‌നല്‍ തകരാര്‍ മൂലം ഓം കോണെല്‍ സ്ട്രീറ്റ്, കോളേജ് ഗ്രീന്‍, ഡാമുള്‍ സ്ട്രീറ്റ് എന്നിവിടങ്ങളില്‍ ഗതാഗതം തീര്‍ത്തും തടസ്സപ്പെട്ടു.അതിശൈത്യവും മഞ്ഞുമാണ് സിഗ്നലുകളെ തകരാറിലാക്കിയത് എന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

മണിക്കൂറുകളാണ് കുരുക്കില്‍ പെട്ട വാഹനങ്ങള്‍ നിരത്തില്‍ കിടന്നത്.പ്രൈവറ്റ്,ടാക്‌സി യാത്രക്കാര്‍ സ്റ്റീഫന്‍ ഗ്രീനില്‍ നിന്നും ഒ കോണല്‍ സ്ട്രീറ്റിലേയ്ക്ക് വാഹനത്തിലെത്താന്‍ രണ്ടു മണിക്കൂര്‍ വരെ സമയമെടുത്തപ്പോള്‍,വാഹനങ്ങള്‍ ഉപേക്ഷിച്ചു കൊടും തണുപ്പത്ത് നടന്നുപോകാനും വളരെപ്പേര്‍ തയാറായി.

രാവിലെ എല്ലാം സ്മൂത്തായിരുന്നു. സിഗ്നല്‍ പിഴവ് വന്നതോടെ ഗതാഗതക്കുരുക്ക് രൂപപ്പെടുകയായിരുന്നുവെന്ന് ട്രാന്‍സ്പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ അയര്‍ലണ്ടിന്റെ കോം ഒ നെയ്ല്‍ പറഞ്ഞു.ഗതാഗതരംഗം തടസ്സപ്പെട്ടതിന് ട്രാന്‍സ്പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ യാത്രക്കാരോട് ക്ഷമാപണം നടത്തി.

സിഗ്നല്‍ തകരാര്‍ പരിഹരിക്കുന്നതിനു തീവ്രമായ ശ്രമം നടത്തുകയാണെന്നും അവര്‍ അറിയിച്ചു.എന്നാല്‍ എപ്പോള്‍ പരിഹാരമുണ്ടാകുമെന്നതിനെ സംബന്ധിച്ച് മുന്‍കൂട്ടി പറയാന്‍ കഴിയില്ലെന്നും അധികൃതര്‍ പറഞ്ഞു. അതേസമയം,രാവിലെ തന്നെയുണ്ടായ ഗതാഗത തടസ്സത്തില്‍ യാത്രക്കാരാകെ പ്രകോപിതരാണ്. അവര്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശന ശരങ്ങളുമായി രംഗത്തിറങ്ങിയിരിക്കുകയാണ്.

സിറ്റിക്കുള്ളിലൂടെ ലുവാസ് എത്തിയത് അബദ്ധമാകുമോയെന്ന് എല്ലാ ഭാഗത്തുനിന്നും ആശങ്ക ഉയരുന്നുണ്ട് .ലുവാസിന്റെ സുഗമസഞ്ചാരത്തിനും ആള്‍ക്കൂട്ടവും സൈക്കിള്‍ യാത്രികരും തടസ്സമുണ്ടാക്കുന്നതു പതിവായതോടെയാണ് ഇത്തരത്തിലൊരു ചിന്തയ്ക്ക് ജനമനസ്സുകളില്‍ ഇടം കിട്ടിയത്.ഈ പ്രശ്നം പരിഹരിക്കാന്‍ മുന്നറിയിപ്പുമായി രംഗത്തുവന്നിരിക്കുകയാണ് ഗാര്‍ഡ.

ഈ വാരാന്ത്യത്തില്‍ ലുവാസ് ക്രോസ് സിറ്റി തുറന്നതിനോട് അനുബന്ധിച്ച് സൈക്കിള്‍, കാല്‍നടയാത്രക്കാര്‍, വാഹനാപകടങ്ങള്‍ എന്നിവയ്ക്കായുള്ള മുന്നറിയിപ്പാണ് ഗാര്‍ഡ് പുറത്തിറക്കിയിട്ടുള്ളത്.

ലൂവാസ് ഡ്രൈവര്‍മാര്‍ക്കുള്ളത്
എപ്പോഴും സിഗ്നലിനായി കാത്തിരിക്കുക, ട്രാം സ്പീഡ് പരിധിക്കകത്ത് സഞ്ചരിക്കുക, കാല്‍നടക്കാര്‍, സൈക്കിള്‍ യാത്രക്കാര്‍, വാഹനങ്ങള്‍ എന്നിവയെ എപ്പോഴും കരുതിയിരിക്കുക,സുരക്ഷിതമായ ഡ്രൈവിംഗ് ഉറപ്പാക്കുക

കാല്‍നടക്കാര്‍ക്ക് 

ട്രാക്കുകള്‍ മുറിച്ചു കടക്കുന്നതിന് മുമ്പ് രണ്ട് വഴികളും ശ്രദ്ധിക്കുക
കാല്‍നടക്കാര്‍ക്കായുള്ള ക്രോസ്സിംഗുകളില്‍ പച്ച സിഗ്‌നല്‍ ലഭിക്കുന്നതിനു കാത്തിരിക്കുക

സൈക്കിളിസ്റ്റുകള്‍ക്ക് 

ട്രാമുകളുമൊത്ത് റോഡ് പങ്കിടുന്ന ജംഗ്ഷനുകളിലും മറ്റ് ഇടങ്ങളിലും ശ്രദ്ധയോടെ ട്രാമുകള്‍ ഉപയോഗിക്കുക.
ലൂവാസ് ട്രാക്കുകളില്‍ ജംഗ്ഷനുകളില്‍ നിര്‍ത്തുക പച്ച സിഗ്‌നല്‍ കിട്ടിയതിനു ശേഷം പോവുക

മറ്റു വാഹനങ്ങള്‍ക്ക്
ട്രാമുകളുമൊത്ത് റോഡുകള്‍ പങ്കിടുന്ന ഇടങ്ങളിലും ലുവാസ് ട്രാക്കുകള്‍ കുറുകെ കടക്കുമ്പോഴും വളരെ ശ്രദ്ധിക്കുക
ലുവാസ് ട്രാക്കുകളില്‍ ഡ്രൈവ് ചെയ്യുന്നതിനു മുന്‍പായി പച്ച ലൈറ്റ് ഉറപ്പാക്കുക.

മറ്റ് ട്രാഫിക് നിയമങ്ങളും കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും ഗാര്‍ഡ നിര്‍ദ്ദേശിക്കുന്നു.

Scroll To Top