Wednesday May 24, 2017
Latest Updates

ഡബ്ലിന്‍ നഗരത്തില്‍ സ്‌പൈഡര്‍മാന്‍ ! 

ഡബ്ലിന്‍ നഗരത്തില്‍ സ്‌പൈഡര്‍മാന്‍ ! 

ഡബ്ലിന്‍:ഇനി ഡബ്ലിന്‍ നഗരത്തില്‍ യാത്ര ചെയ്യുമ്പോള്‍ സ്‌പൈഡര്‍മാന്‍ നിങ്ങളുടെ മുന്‍പിലും എത്തിയേക്കാം.ഡബ്ലിന്‍ നഗരത്തില്‍ സ്‌പൈഡര്‍മാന്‍ ഇറങ്ങുന്നത് പതിവ് കാഴ്ച്ചയായി.

കഴിഞ്ഞ ദിവസവും ഡബ്ലിനിലെ സെന്റ് ആന്‍സ് സ്ട്രീറ്റില്‍ സ്‌പൈഡര്‍മാന്‍ വേഷം ധരിച്ചയാള്‍ രസക്കാഴ്ചകള്‍ ഒരുക്കി.സ്‌പൈഡര്‍മാന്‍ വേഷധാരിയായ ഇയാള്‍ ഒരു വഴി യാത്രക്കാരനുമായി ഗുസ്തി പിടിക്കുന്ന വീഡിയോ പുറത്ത് വന്നു. 

ഫുഡ്പാത്തിലൂടെ പോയ ഒരു പാവം വഴിയാത്രക്കാരനെ തടഞ്ഞു നിര്‍ത്തി സ്‌പൈഡര്‍മാന്‍ ഗുസ്തി പിടിക്കുന്നതിന്റെ ദൃശ്യങ്ങളാണ്വീഡിയോയില്‍ ഉള്ളത്. വഴിയാത്രക്കാര്‍ ചിത്രീകരിച്ച ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ ഷെയര്‍ ചെയ്യുന്നുണ്ട്. സ്‌പൈഡര്‍മാന്‍ വേഷധാരിയായ ഇയാള്‍ ഒരു കൌതുകത്തിനാണ് വഴി യാത്രക്കാരനെ തടഞ്ഞു നിര്‍ത്തി ഗുസ്തി പിടിക്കുന്നത്.

രണ്ടാമനെ വേദനിപ്പിക്കാതെയുള്ള തമാശകളാണ് ഇയാള്‍ ഒപ്പിക്കുന്നത്.വഴിയാത്രക്കാരായ മറ്റുള്ളവര്‍ ഇത് കണ്ടു ചിരിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.ഇതിനിടെ ചിലര്‍ സ്‌പൈഡര്‍മാനെതിരെ ഗാര്‍ഡയെ സമീപിച്ചിട്ടുണ്ട്.

Scroll To Top