Monday January 23, 2017
Latest Updates

ഡബ്ലിന്‍ നഗരത്തില്‍ ഗതാഗത പരിഷ്‌ക്കാരം നിലവില്‍ വരുന്നു

ഡബ്ലിന്‍ നഗരത്തില്‍ ഗതാഗത പരിഷ്‌ക്കാരം നിലവില്‍ വരുന്നു

ഡബ്ലിന്‍: ഡബ്ലിന്‍ നഗരമധ്യത്തില്‍ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ നടപടി വരുന്നു.പ്രധാനമായും ലിഫി നദിയുടെ ഇരു കരകളിലുമാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. ഡബ്ലിന്‍ സിറ്റി കൌണ്‍സില്‍ അറിയിച്ചതാണ് ഇക്കാര്യം. സ്മാര്‍ട്ട് ട്രാവല്‍ എന്ന പേരിലാണ് പുതിയ ഗതാഗത പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കുന്നത്. പൊതുഗതാഗത സംവിധാനങ്ങള്‍, സൈക്കിള്‍ യാത്രക്കാര്‍, കാല്‍നട യാത്രക്കാര്‍ തുടങ്ങി എല്ലാവരെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് നഗരത്തിലെ ഗതാഗത പരിഷ്‌ക്കാരം. 

ഗതാഗത പരിഷ്‌ക്കരണ നടപടികളുടെ ഭാഗമായി കസ്റ്റം ഹൌസ് ക്വെയില്‍ നിന്ന് റ്റാല്‍ബോട്ട് മെമ്മോറിയല്‍ പാലത്തിലേക്ക് വലത് ഭാഗത്തേക്ക് തിരിയാന്‍ വാഹനങ്ങള്‍ക്ക് അനുമതി നല്‍കില്ല. ഡബ്ലിനില്‍ പുതിയതായി പണി കഴിപ്പിച്ച റോസി ഹാക്കെറ്റ് പാലം ഗതാഗതത്തിന് തുറന്നു കൊടുക്കുന്നതിന്റെ മുന്നോടിയായാണ് നഗരത്തില്‍ ഗതാഗത നിയന്ത്രണം കൊണ്ടുവന്നതെന്ന് ഡബ്ലിന്‍ സിറ്റി കൌണ്‍സില്‍ വക്താവ് ബ്രെന്‍ഡന്‍ ഒബ്രിയാന്‍ പറഞ്ഞു. പുതിയ ഗതാഗത പരിഷ്‌ക്കാരങ്ങള്‍ മെയ് 12 മുതല്‍ നിലവില്‍ വരും. 

അതേസമയം റോസി ഹാക്കെറ്റ് പാലം മെയ് 20 മുതലേ ഗതാഗതത്തിനായി തുറന്നു കൊടുക്കൂ. ഡബ്ലിന്‍ നഗരത്തിലെ മറ്റ് ഗതാഗത പരിഷ്‌ക്കാരങ്ങള്‍ ഇപ്രകാരം, ഏദന്‍ ക്വെയില്‍ നിന്ന് വന്ന് മാറ്റ് റ്റാല്‍ബോട്ടില്‍ പ്രവേശിക്കേണ്ട വാഹനങ്ങള്‍ ബ്രെസ്‌ഫോര്‍ഡില്‍ നിന്ന് ഇടത്തേക്ക് തിരിയണം. ബട്ട് ബ്രിഡ്ജില്‍ നിന്ന് മാറ്റ് റ്റാല്‍ബോട്ട് മെമ്മോറിയല്‍ ബ്രിഡ്ജിലേക്ക് പ്രവേശിക്കേണ്ട വാഹനങ്ങള്‍ ബ്രെസ്‌ഫോര്‍ഡില്‍ നോര്‍ത്ത് ദിശയില്‍ സഞ്ചരിച്ച് റ്റാല്‍ബോട്ട് മെമ്മോറിയല്‍ പാലത്തില്‍ പ്രവേശിക്കേണ്ടതാണ്. സാമുവല്‍ ബക്കറ്റ് ബ്രിഡ്ജില്‍ നിലവിലുള്ള വലത് ടേണ്‍ മാറ്റമില്ല.

Scroll To Top