Saturday October 20, 2018
Latest Updates

ഡബ്ലിന്‍ നഗരത്തിലെ പ്രധാന കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ഇസ്‌ളാമിക് തീവ്രവാദികള്‍ ലക്ഷ്യമിട്ടിരുന്നതായി വെളിപ്പെടുത്തല്‍,പിന്നില്‍ പാക്കിസ്ഥാന്‍ യൂവാവും 

ഡബ്ലിന്‍ നഗരത്തിലെ പ്രധാന കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ഇസ്‌ളാമിക് തീവ്രവാദികള്‍ ലക്ഷ്യമിട്ടിരുന്നതായി വെളിപ്പെടുത്തല്‍,പിന്നില്‍ പാക്കിസ്ഥാന്‍ യൂവാവും 

ഡബ്ലിന്‍:ലണ്ടന്‍ ബ്രിഡ്ജ് തകര്‍ക്കുന്നതിന് നേതൃത്വം കൊടുത്ത ഇസ്ലാമിക്ക് സ്റ്റേറ്റ് അനുയായികള്‍ ഡബ്ലിനിലെ തന്ത്രപ്രധാനമായ സ്‌പോട്ടുകള്‍ തകര്‍ക്കാന്‍ ലക്ഷ്യമിട്ടിരുന്നതായി നേരത്തെ ഇസ്ലാമിക്ക് സ്റ്റേറ്റില്‍ പ്രവര്‍ത്തിച്ച യുവതിയുടെ വെളിപ്പെടുത്തല്‍.ഗാര്‍ഡയോടാണ് ഇവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഡബ്ലിനിലെ പല പ്രദേശങ്ങളും തീവ്രവാദികള്‍ ആക്രമണത്തിനായി നിരീക്ഷിച്ചിരുന്നതായും ഇവര്‍ പോലീസിനോട് പറഞ്ഞു.

ഡബ്ലിന്‍ കേന്ദ്രമാക്കി അക്രമണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പദ്ധതിയിട്ടിരുന്നെങ്കിലും പിന്നീട് അത് ഉപേക്ഷിക്കുകയായിരുന്നു. സൈബര്‍ തട്ടിപ്പ് നടത്തി പണം സ്വരൂപിക്കാനുള്ള ഒരു കേന്ദ്രമായി പിന്നീട് അയര്‍ലണ്ടിനെ മാറ്റുകയായിരുന്നു തീവ്രവാദികള്‍.

ലണ്ടന്‍ ബ്രിഡ്ജ് ആക്രമണത്തില്‍ എട്ടു പേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.ആക്രമണത്തിന് നേതൃത്വം കൊടുത്ത തീവ്രവാദികളായ ഖുറം ഷാസാദ് ഭട്ട്, റാചിഡ് റീഡോണ്‍ എന്നിവര്‍ തിരക്കേറിയ നഗരമേഖലയില്‍ ജനക്കൂട്ടത്തിന് നേരെ വാഹനം ഇടിച്ചു കയറ്റുകയായിരുന്നു.

അതേസമയം തീവ്രവാദ ആക്രമണം നടന്ന അന്ന് രാത്രി ഭട്ടിനെയും, റീഡോണിനെയും കൂട്ടാളിയെയും ലണ്ടന്‍ പോലീസ് വെടിവെച്ചു കൊന്നു. റീഡോണ്‍ തീവ്രവാദ പ്രവര്‍ത്തനം അയര്‍ലണ്ടില്‍ ഏകോപിപ്പിച്ചത് ഒരു ഐറിഷ് യുവതിയെ വിവാഹം ചെയ്തു ഇവിടെ തങ്ങിക്കൊണ്ടായിരുന്നു.

ഡബ്ലിനിലെ സാന്‍ട്രി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ ഓഫിസ് പ്രവര്‍ത്തിപ്പിച്ചാണ് ഇവര്‍ പാക് വംശജനായ റാസയെ മുന്‍നിര്‍ത്തി സൈബര്‍ തട്ടിപ്പുകള്‍ നടത്തിവന്നത്. ഐറിഷ് കമ്പനികളെ ലക്ഷ്യം വെച്ച് സൈബര്‍ തട്ടിപ് നടത്തി ജിഹാദികള്‍ക്കു പണം സ്വരൂപിക്കലായിരുന്നു റാസയുടെ പ്രധാന ജോലി.കമ്പനികളുടെയും വ്യക്തികളുടെയും അക്കൗണ്ടുകളില്‍ നുഴഞ്ഞു കയറി പണം തട്ടിമാറ്റി ജിഹാദികള്‍ക്ക് കൈമാറുകയായിരുന്നു ഇവരുടെ പ്രധാന ജോലി.

ഇസ്ലാമിക്ക് സ്റ്റേറ്റിലേക്കു യുവാക്കളെ ആകര്‍ഷിപ്പിക്കുന്നതിനും ഇയാള്‍ പദ്ധതികളൊരുക്കിയിരുന്നു. അയര്‍ലണ്ടില്‍ 3 .3 ഡോളര്‍ മില്യണ്‍ സാമ്പത്തിക ക്രമക്കേട് നടത്തിയതിന് പോലീസ് തിരയുന്ന വ്യക്തി കൂടിയായിരുന്നു റാസ. ലണ്ടന്‍ ബ്രിഡ്ജ് ആക്രമണവുമായി റാസയ്ക്കു ബന്ധമുള്ള കാര്യം യുവതി വെളിപ്പെടുത്തിയതോടെയാണ് പുറം ലോകമറിഞ്ഞത്.

ലണ്ടന്‍ ആക്രമണത്തിന് ശേഷമാണ് യുവതി കാര്യങ്ങള്‍ തുറന്നു പറയാന്‍ തയ്യാറായത്.ഡബ്ലിനില്‍ ഐറിഷ് മുസ്ലിം പീസ് ആന്‍ഡ് ഇന്റ്‌റഗ്രെഷന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ ഇവര്‍ തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും വെളിപ്പെടുത്തുകയുണ്ടായി. ഇരുപത് തവണ ഇവര്‍ ഭട്ടുമായി കൂടിക്കാഴ്ച നടത്തിയിരുന്നു യു കെയിലും അയര്‍ലണ്ടിലുമായി പക്ഷെ ഒരിക്കല്‍ പോലും റീഡോണിനെ ഇവര്‍ കണ്ടിരുന്നില്ല.

നൂറ്റമ്പതോളം തീവ്ര ചിന്താഗതിയുള്ള മുസ്ലിങ്ങള്‍ അയര്‍ലന്‍ഡില്‍ ഉള്ളതായി ഇവര്‍ വെളിപ്പെടുത്തുന്നു. തീവ്രവാദത്തിലേക്ക് തന്നെ ആകര്‍ഷിച്ചത് ഒസാമ ബിന്‍ ലാദന്റെ പ്രവര്‍ത്തനമായിരുന്നുവെന്നും സിസ്റ്റര്‍ ആലിയ എന്നറിയപ്പെടുന്ന യുവതി പറയുന്നു. തീവ്ര ഇസ്ലാമിക ചിന്താഗതിയുള്ള യുവാവുമായി അടുപ്പത്തിലായി ഇവര്‍ പിന്നീട് അയാളുടെ പീഡനം സഹിക്കാനാവാതെ അയര്‍ലണ്ടിലേക്കു തിരിച്ചു പോവുകയായിരുന്നു. അതേസമയം, പതിനെട്ടാം വയസില്‍ ഇസ്ലാം മത വിശ്വാസിയായ യുവതിയെ തീവ്ര ചിന്താഗതിയില്‍ നിന്നും മാറ്റിയെടുത്തത് ലണ്ടനിലെ ഒരു ഇസ്ലാമിക പണ്ഡിതനായിരുന്നുവെന്ന് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. ഉമര്‍ അല്‍ ഖാദിരി പറഞ്ഞു.

ഡബ്ലിനിലെ ഇസ്‌ളാമിക് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ നിരന്തരം ശബ്ദമുയര്‍ത്തുന്ന ഡോ. ഉമര്‍ അല്‍ ഖാദിരിയുടെ അഭിപ്രായപ്രകാരം അയര്‍ലണ്ട് ഇപ്പോഴും നിരവധി ഭീകരവാദികളുടെ കേളീരംഗമാണ്.സര്‍ക്കാരിനൊപ്പം നിന്ന് മത തീവ്രവാദത്തെ എതിര്‍ക്കണമെന്ന ദേശീയവാദികളായ മുസ്‌ളീംങ്ങളുടെ പ്രധാന വക്താവും ഇദ്ദേഹം തന്നെയാണ്.

Scroll To Top