Wednesday February 21, 2018
Latest Updates

ഡബ്ലിന്‍ നഗരത്തിന് ആനന്ദപുളകം ചാര്‍ത്താന്‍ നിറസന്ധ്യ ഇന്ന്,എല്ലാം മറന്ന് ആഹ്‌ളാദിക്കാന്‍ ഒരു രണ്ടര മണിക്കൂര്‍ ആഗ്രഹിക്കുന്നവര്‍ ഈ അവസരം നഷ്ട്ടപ്പെടുത്തരുത്!

ഡബ്ലിന്‍ നഗരത്തിന് ആനന്ദപുളകം ചാര്‍ത്താന്‍ നിറസന്ധ്യ ഇന്ന്,എല്ലാം മറന്ന് ആഹ്‌ളാദിക്കാന്‍ ഒരു രണ്ടര മണിക്കൂര്‍ ആഗ്രഹിക്കുന്നവര്‍ ഈ അവസരം നഷ്ട്ടപ്പെടുത്തരുത്!

ഡബ്ലിന്‍:വാട്ടര്‍ഫോര്‍ഡിലും അയര്‍ലണ്ടിലെയും യൂ കെ യിലെയും മറ്റു നഗരങ്ങളിലെയും തകര്‍പ്പന്‍ വിജയത്തിന്റെ ചിറകേറി ‘നിറസന്ധ്യ’ ടീം ഇന്ന് ഡബ്ലിനിലേയ്ക്ക്. ഐറിഷ് മലയാളികളുടെ ഓണാഘോഷ മഹോത്സവങ്ങള്‍ക്ക് കൊട്ടിക്കലാശമൊരുക്കി നിറഞ്ഞ സദസിന് മുമ്പില്‍ താര പൊലിമയില്‍ സംഗീതത്തിന്റെയും ചിരിയുടെയും അലയൊലികളുമാ യാണ് ‘നിറസന്ധ്യ ഇന്ന് അയര്‍ലണ്ടിന്റെ തലസ്ഥാന നഗരത്തിലെത്തുന്നത്.

എന്‍ ഇലവനിലുള്ള ടാല്‍ബോട്ട് ഹോട്ടലിലാണ് (പഴയ സ്റ്റിലോര്‍ഗണ്‍ പാര്‍ക്ക് ഹോട്ടലില്‍) സുപ്രസിദ്ധ നടിയും, നര്‍ത്തകിയും, ഗായികയുമായ കൃഷ്ണപ്രഭ ,മറിമായം നിയാസ്  ,കലാഭവന്‍ സതീഷ്, ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം സുദര്‍ശന്‍, വില്യം, പിന്നണി ഗായിക ക്രിസ്റ്റകല തുടങ്ങിയ പ്രമുഖ കലാകാരന്‍മാരെ ഉള്‍പ്പെടുത്തിയ ടീം യൂറോപ്യന്‍ പര്യടനത്തിന്റെ ഭാഗമായി എത്തുന്നത്.

ഇന്ന് വൈകിട്ട് 5.30 ന് ഷോ ആരംഭിക്കും.ടിക്കറ്റ് വേദിയോട് ചേര്‍ന്നുള്ള കൗണ്ടറില്‍ നിന്നും ലഭ്യമാണ്.

വാട്ടര്‍ഫോര്‍ഡിലും,ദ്രോഗഡയിലും കാണികളെ ആഘോഷത്തിമര്‍പ്പിലാക്കിയ നിറസന്ധ്യ ടീം മുന്‍കാലങ്ങളില്‍ നേടിയെടുത്ത അഭിനന്ദന പ്രവാഹവും പ്രശംസയും ഒട്ടും ചോരാതെ കാണികളെ ആഹ്‌ളാദ പരതന്ത്രരാക്കിയാണ് വേദി വിട്ടത്,

Scroll To Top