Wednesday January 18, 2017
Latest Updates

ഡബ്ലിന്‍ ഗേ പ്രൈഡ് പരേഡില്‍ അണിനിരക്കാനെത്തിയത് നാല്‍പ്പതിനായിരം സ്വവര്‍ഗാനുരാഗികള്‍ !

ഡബ്ലിന്‍ ഗേ പ്രൈഡ് പരേഡില്‍ അണിനിരക്കാനെത്തിയത് നാല്‍പ്പതിനായിരം സ്വവര്‍ഗാനുരാഗികള്‍ !

ഡബ്ലിന്‍: അയര്‍ലണ്ടില്‍ നടന്ന ഗേ പ്രൈഡ് പരേഡില്‍ നാല്പ്പതിനായിരത്തിലധികം സ്വവര്‍ഗാനുരാഗികള്‍ അണിനിരന്നു. ഡബ്ലിന്‍ സിറ്റി സെന്ററിലാണ് സ്വവര്‍ഗാനുരാഗികളുടെ റാലി നടന്നത്. ഡബ്ലിന്‍ സിറ്റി സെന്ററില്‍ തടിച്ച് കൂടിയ സ്വവര്‍ഗാനുരാഗികള്‍ ജസ്റ്റിസ് മന്ത്രാലയ ആസ്ഥാന മന്ദിരത്തിന് മുന്നില്‍ എത്തി സ്വര്‍ഗാനുരാഗികള്‍ക്ക് എതിരായ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചു. 

GayprideparadeDublinCollins3_largeസ്വവര്‍ഗാനുരാഗികള്‍ ഇന്നും അപമാനവും അവഗണയും സഹിച്ചാണ് കഴിയുന്നത്. ഈ സാഹചര്യം ഒഴിവാക്കപ്പെടണമെന്ന് ആംനെസ്റ്റി അയര്‍ലണ്ട് വക്താവ് കോം ഗോര്‍മന്‍ പറഞ്ഞു.

സ്വവര്‍ഗാനുരാഗികള്‍ക്കും സമൂഹത്തില്‍ തുല്യ സ്ഥാനം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി പരേഡിന് ശേഷം സംസാരിച്ച സിന്‍ ഫിന്‍ പാര്‍ട്ടി നേതാവ് ജെറി ആഡംസ് പറഞ്ഞു. ഇത് സന്തോഷകരമാണെന്നും ജെറി ആഡംസ് പറഞ്ഞു. സ്വവര്‍ഗാനുരാഗികള്‍ക്കും തുല്യ വിവാഹ അവകാശം നല്‍കുന്നത് സംബന്ധിച്ച് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ജനഹിത പരിശോധനയുടെ തീയതി പ്രഖ്യാപിക്കണമെന്ന് സ്വവര്‍ഗാനുരാഗികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.


ഫിനഗേലിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായ ഫ്രാന്‍സീസ് ഫിറ്റ്‌സ് ജറാല്‍ഡും,ജോണ്‍ ജെയിംസ് റൈലിയുമടക്കം ഗേ പ്രൈഡ് പരേഡില്‍ പങ്കെടുത്തു

ഫ്രാന്‍സീസ് ഫിറ്റ്‌സ് ജറാല്‍ഡും,ജോണ്‍ ജെയിംസ് റൈലിയും പരേഡില്‍ പങ്കെടുക്കാനെത്തിയപ്പോള്‍

ഫ്രാന്‍സീസ് ഫിറ്റ്‌സ് ജറാല്‍ഡും, ജെയിംസ് റൈലിയും പരേഡില്‍ പങ്കെടുക്കാനെത്തിയപ്പോള്‍


ga 2

Scroll To Top