Saturday November 25, 2017
Latest Updates

ഡബ്ലിന്‍ ക്രോസ് സിറ്റി ലുവാസ് ലൈന്‍ പണി അതിവേഗത്തില്‍ :ഈ വര്‍ഷാവസാനം സര്‍വീസ് തുടങ്ങും, പുതിയ ട്രാഫിക് പരിഷ്‌കരണത്തിനെതിരെ വിമര്‍ശനവുമായി മാന്‍ഡേറ്റ്

ഡബ്ലിന്‍ ക്രോസ് സിറ്റി ലുവാസ് ലൈന്‍ പണി അതിവേഗത്തില്‍ :ഈ വര്‍ഷാവസാനം സര്‍വീസ് തുടങ്ങും, പുതിയ ട്രാഫിക് പരിഷ്‌കരണത്തിനെതിരെ വിമര്‍ശനവുമായി മാന്‍ഡേറ്റ്

ഡബ്ലിന്‍: ഡബ്ലിനിലെ ഇരു ലുവാസ് ലൈനുകളെയും ബന്ധിപ്പിക്കുന്ന ക്രോസ് സിറ്റി ലുവാസ് ലൈന്‍ പണി അന്തിമഘട്ടത്തിലേയ്ക്ക് .ലൈനുകളുടെ പണി പൂര്‍ത്തിയായതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം പകല്‍ ഇരു ലൈനുകളെയും ബന്ധിപ്പിച്ചുള്ള ട്രാമിലൂടെ പരീക്ഷണ ഓട്ടം നടത്തി. ഈ വര്‍ഷാവസാനത്തോടെ പാത ഔദ്യോഗികമായി പാത തുറക്കുകയുള്ളു.

അനുബന്ധ പണികള്‍ ഇനിയും തുടരുന്നതിനാല്‍ ഇതു വഴിയുള്ള ഗതാഗതനിയന്ത്രണം ഏതാനം ദിവസങ്ങള്‍ കൂടി തുടരും..അതിനാല്‍ വാഹനങ്ങള്‍ ഒകോണല്‍ ബ്രിഡ്ജിലെ ബാച്ചലേഴ്സ് വോക്ക് എക്രോസില്‍ നിന്നും വലത്തു തിരിഞ്ഞ് പോകേണ്ടതാണ്.

അതിനിടെ സിറ്റിയില്‍ നടപ്പാക്കുന്ന ലുവാസ് സംയോജനമുള്‍പ്പെടെയുള്ള പുതിയ ട്രാഫിക് പ്ലാനിനെതിരെ ആക്ഷേപവുമായി മാന്‍ഡേറ്റ് രംഗത്തുവന്നു.നിലവിലുള്ള ജീവിത മാര്‍ഗം നശിപ്പിക്കുമെന്നാണ് 40,000 പേര്‍ അംഗങ്ങളായ സംഘടനയുടെ ആരോപണം.സിറ്റി സെന്റര്‍ അടക്കമുള്ള ഇടങ്ങളിലെ ബിസിനസ്സിനെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് മതിയായ പഠനം നടത്താതെയാണ് മാന്‍ഡേറ്റിന്റെ വിമര്‍ശനമെന്ന് കൗണ്‍സില്‍ മാനേജര്‍മാര്‍ പ്രതികരിച്ചു.ഡബ്ലിന്‍ ചേംബര്‍ ഓഫ് കൊമേഴ്സും ഇതിനെതിരെ ആശങ്ക അറിയിച്ചിട്ടുണ്ട്.

എന്നാല്‍ ആക്ഷേപങ്ങള്‍ ഡബ്ലിന്‍ കൗണ്‍സില്‍ നിഷേധിച്ചു.പുതിയ ട്രാഫിക് മാനേജ്മെന്റ് വ്യാപാരത്തെ ഏറെ സഹായിക്കുമെന്ന് കൗണ്‍സില്‍ വക്താവ് പറഞ്ഞു.എന്നാല്‍ പുതിയ ട്രാഫിക് ക്രമീകരണങ്ങള്‍ റീടെയ്ല്‍ മേഖലയെ തകര്‍ക്കുന്നതാണെന്ന് മാന്‍ഡേറ്റ് ജനറല്‍ സെക്രട്ടറി ജോണ്‍ ഡഗ്ലാസ് ആരോപിച്ചു.സിറ്റിസെന്ററിലേക്ക് ആളുകളെത്തുന്നതിനെ പുതി സംവിധാനം തടസ്സപ്പെടുത്തുന്നതോടെ ആളുകള്‍ ഓണ്‍ലൈന്‍ വ്യാപാരത്തിലേക്ക് നീങ്ങുമെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി.അല്ലെങ്കില്‍ അതിര്‍ത്തി കടന്നുള്ള ഷോപ്പിംഗിലോ ടൗണിനു പുറത്തുള്ള ഔട്ലെറ്റുകളിലേക്കോ ബിസിനസ് പോകുമെന്നും ഇദ്ദേഹം പറയുന്നു.ഡബ്ലിന്‍ സിറ്റിസെന്ററിനെ ഇത് ഗുരുതരമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Scroll To Top