Thursday September 21, 2017
Latest Updates

ഡബ്ലിന്‍ കീഴടക്കാന്‍ വരുന്നത് നൃത്തകലയുടെ മലയാളി രാജകുമാരന്‍ !

ഡബ്ലിന്‍ കീഴടക്കാന്‍ വരുന്നത് നൃത്തകലയുടെ മലയാളി രാജകുമാരന്‍ !

ഡബ്ലിന്‍ :യൂറോപ്പിന് ദൃശ്യചാരുതയുടെ ദിനങ്ങള്‍ സമ്മാനിച്ച് അയര്‍ലണ്ടില്‍ അവതരിപ്പിക്കുന്ന ‘വിഷന്‍ 2014’ മെഗാ സ്‌റ്റേജ് ഷോയില്‍ പ്രശസ്ത ബോളിവുഡ് കോറിയോഗ്രഫര്‍ ജോര്‍ജ്ജ് ജേക്കബ് നൃത്തം ചെയ്യും. അദ്ദേഹം തന്നെ ഷോയുടെ നൃത്ത സംവിധാനവും നിര്‍വ്വഹിക്കും. നൃത്തത്തിന്റെ വിസ്മയക്കാഴ്ചകള്‍ തീര്‍ക്കാന്‍ എത്തുന്ന മലയാളികളുടെ സ്വന്തം അര്‍ച്ചനാകവിയും, ജോര്‍ജും സംഘവും അവതരിപ്പിക്കുന്ന ഇനങ്ങള്‍ വിഷന്‍ 2014ന്റെ ഏറ്റവും വലിയ ആകര്‍ഷണങ്ങളില്‍ ഒന്നാകും.

ഹം തും, മര്‍ഡര്‍, മംഗല്‍ പാണ്ഡേ, തുടങ്ങിയ ബോളിവുഡ് സിനിമയിലെയും കാസനോവയിലെയും (മോഹന്‍ലാല്‍) ചടുലമായ നൃത്തരംഗങ്ങള്‍ കണ്ടവര്‍ക്ക് ജോര്‍ജ്ജ് ജേക്കബ് എന്ന മലയാളിയുടെ നൃത്തസംവിധാനത്തിലെ പാടവം എന്തെന്ന് തിരിച്ചറിയാന്‍ കഴിയും. മോഹന്‍ലാല്‍, അക്ഷയ്കുമാര്‍, സെയ്ഫ് അലിഖാന്‍, പ്രിയങ്ക ചോപ്ര, റാണിമുഖര്‍ജി തുടങ്ങിയ ഇന്ത്യന്‍ സിനിമയിലെ അതികായര്‍ക്കൊപ്പം പ്രവര്‍ത്തിച്ചതിന്റെ അനുഭവങ്ങളുമായി ഈ കലാകാരന്‍ അയര്‍ലണ്ടില്‍ പുതിയൊരു അധ്യായം തുറക്കുകയാണ്. ഇറ്റലിയിലെ മിലാനിലും, കുവൈത്തിലും, ബംഗ്‌ളൂരിലും, കൊച്ചിയിലും നാല് ഡാന്‍സ് സ്റ്റുഡിയോകള്‍ക്ക് ഉടമയായ ജോര്‍ജ് മികച്ചൊരു സ്‌റ്റേജ് ആര്‍ടിസ്റ്റ് കൂടിയാണ്. ഇതിനോടകം നിരവധി അന്താരാഷ്ട്ര വേദികളില്‍ അദ്ദേഹം ആടിതകര്‍ക്കുകയും വിദേശിയരും സ്വദേശിയരുമായ നര്‍ത്തകരെ പരിശീലിപ്പിച്ച് വേദിയിലും വെള്ളിത്തിരയിലുമെത്തിച്ചു.

ബോളിവുഡ് സിനിമാ ലോകത്ത് മികച്ച കലാക്കാരന്‍മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചതിന്റെ പരിചയസമ്പത്തുമായി ജോര്‍ജ്ജ് ജേക്കബ് കടന്നുവരുമ്പോള്‍ ഈ വ്യക്തിയുടെ കഴിവെത്രയെന്ന് അയര്‍ലണ്ടിലെ മലയാളി സമൂഹം തിരിച്ചറിയും. ഇന്ത്യയെ കൂടാതെ ഹോങ്കോംഗ്, ഇറ്റലി, മൗറീഷ്യസ്, സ്വിറ്റ്‌സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ്, ബെല്‍ജിയം, ഓസ്ട്രിയ, ജര്‍മ്മനി, ഫ്രാന്‍സ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിരവധി ഡാന്‍സ് പെര്‍ഫോമന്‍സുകളും ബോളിവുഡ്, സല്‍സ വര്‍ക്ക്‌ഷോപ്പുകളും ജോര്‍ജ്ജ് ഇതിനകം സംഘടിപ്പിച്ചട്ടുണ്ട്.

visiജോര്‍ജ്ജ് നൃത്തവേദികളില്‍ എത്തുമ്പോള്‍ കലയ്ക്കപ്പുറം ആസ്വാദകരെ ആകര്‍ഷിക്കുന്ന പല ഘടകങ്ങളുമുണ്ട്. നൃത്തം എന്ന കലയ്ക്ക് ഒരു വ്യക്തിയുടെ ആരോഗ്യസംരക്ഷണത്തില്‍ എത്രമാത്രം പങ്കുണ്ടെന്ന് ഈ കലാകാരന്‍ സ്വന്തം ശൈലിയിലൂടെ തന്നെ കാണികള്‍ക്ക് കാട്ടിതരും. മനസ്സില്‍ വിരിയുന്ന ആശയങ്ങളില്‍ നിന്നുതന്നെയാണ് അദ്ദേഹം ഒരോ ചലനവും രൂപപ്പെടുത്തുന്നത്. നാല് വര്‍ഷം മുന്‍പ് പ്രമൂഖ ടിവി ഷോയായ ഭാരതീയില്‍ പങ്കെടുത്തതോടെയാണ് കലാരംഗത്ത്‌ജേ ജോര്‍ജ് കൂടുതല്‍ ശ്രദ്ധേയനായത്.

നൃത്തരംഗത്തെ മികവിനൊപ്പം പ്രായക്കുറവ് തന്നെയാണ് ഈ കലാകാരനെ ശ്രദ്ധേയനാക്കിയത്. പീന്നീട് ഹൃതിക് റോഷന്‍ വിധികര്‍ത്താവായിരുന്ന ഡാന്‍സ് റിയലാറ്റി ഷോയായ ആജാ ഝൂം ലേ യില്‍ മത്സരാര്‍ത്ഥിയായി എത്തിയപ്പോള്‍ വേദിവിട്ടതാകട്ടെ ഒന്നാം സ്ഥാനം കൈപ്പിടിയിലൊതുക്കിയാണ്. പിന്നിടങ്ങോട്ട് വിവിധ ഹിന്ദി സിനിമകളുടെ അസിസ്റ്റന്റ് കോറിയോഗ്രാഫറായതാണ് തന്റെ ജീവിതത്തിലെ അഭിമാനമുഹൂര്‍ത്തമെന്ന് ജോര്‍ജ്ജ് ജേക്കബ്ബ് വിശ്വസിക്കുന്നത്. ബോളിവുഡ് സിനിമ ലോകത്തിലെയും മലയാളത്തിലെയും മുന്‍നിര താരങ്ങളെ ഡാന്‍സ് സ്‌റ്റെപ്പുകള്‍ പഠിപ്പിക്കാന്‍ സാധിച്ചത് കഴിവിനുള്ള അംഗീകാരമായി ഈ കലാകാരന്‍ വിലയിരുത്തുന്നു. ഒക്ടോബര്‍ 30ന് ഡബ്ലിനില്‍ നടക്കുന്ന ജോര്‍ജിന്റെ മിന്നും പ്രകടനത്തെ കാണാന്‍ ഏവരെയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു

Scroll To Top