Monday May 29, 2017
Latest Updates

ഡബ്ലിന്‍ എയര്‍പോര്‍ട്ട് വഴി രക്ഷപെടാന്‍ ശ്രമിച്ച പീഡനക്കേസ് പ്രതി പിടിയില്‍

ഡബ്ലിന്‍ എയര്‍പോര്‍ട്ട് വഴി രക്ഷപെടാന്‍ ശ്രമിച്ച പീഡനക്കേസ് പ്രതി പിടിയില്‍

ഡബ്ലിന്‍: പീഡന കേസില്‍ വിചാരണ നേരിടുന്നതിനിടെ അയര്‍ലണ്ടില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ച് പിടിയിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. 2013 ജൂലൈയില്‍ നടന്ന ഒരു ലൈംഗിക പീഡനത്തില്‍
പ്രതിയാണ് ഈ 23 കാരന്‍. ഐവറി കോസ്റ്റ് പൗരനായ ഇയാള്‍ കഴിഞ്ഞ ജൂനില്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ട് വഴി രാജ്യം വിടാന്‍ ശ്രമിക്കുകയായിരുന്നു.

ഡബ്ലിനില്‍ നിന്ന് മൊറോക്കോയിലേക്ക് വിമാനം കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ഹാക്ക് ചെയ്ത് എടുത്ത ഒരു അമേരിക്കന്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ഇയാള്‍ ഫ്‌ലൈറ്റ് ടിക്കറ്റ് വാങ്ങിയിരുന്നത്. ഇതില്‍ സംശയം
തോന്നിയ അധികൃതര്‍ നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാളുടെ കള്ളത്തരം വെളിച്ചതതായി. തുടര്‍ന്ന് ഇയാളെ ഗാര്‍ഡയ്ക്ക് കൈമാറുകയായിരുന്നു. ലിമെറിക്ക് കോടതിയാണ് ഇയാളെ റിമാന്‍ഡ് ചെയ്തത്.

വിചാരണയില്‍ നിന്ന് രക്ഷപെടുന്നതിനു വേണ്ടിയാണ് ഇയാള്‍ രാജ്യം വിടാന്‍ ശ്രമിച്ചതെന്ന് ഗാര്‍ഡ പറഞ്ഞു. അതേസമയം താന്‍ മൊറോക്കോയില്‍ നാല് ദിവസത്തെ ഷോപ്പിങ്ങിനു പോകുകയായിരുന്നെന്നും മുങ്ങിയതല്ലെന്നുമാണ് ഇയാളുടെ വാദം.
എന്തായാലും ഗാര്‍ഡ ഈ വാദം മുഖവിലയ്ക്ക് എടുത്തിട്ടില്ല. വ്യാഴാഴ്ച ഇയാളെ വീണ്ടും കോടതിയില്‍ ഹാജരാക്കും

Scroll To Top