Friday January 19, 2018
Latest Updates

ഡബ്ലിന്‍ എയര്‍പോര്‍ട്ടിലേക്കുള്ള മെട്രോയും,കോര്‍ക്ക് -ലീമെറിക്ക് എം 20 പ്രൊജക്റ്റും അടുത്ത മുന്‍ഗണനകളെന്ന് പ്രധാനമന്ത്രി 

ഡബ്ലിന്‍ എയര്‍പോര്‍ട്ടിലേക്കുള്ള മെട്രോയും,കോര്‍ക്ക് -ലീമെറിക്ക് എം 20 പ്രൊജക്റ്റും അടുത്ത മുന്‍ഗണനകളെന്ന് പ്രധാനമന്ത്രി 

ഡബ്ലിന്‍ :കോര്‍ക്കിനും ലിമെറിക്കിനുമിടയില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന എം 20 പ്രൊജക്റ്റും,ഡബ്ലിന്‍ എയര്‍പോര്‍ട്ടിലേക്കുള്ള മെട്രോ റെയില്‍വേയുമായിരിക്കും സര്‍ക്കാരിന്റെ അടുത്ത മുന്‍ഗണനയെന്ന് പ്രധാനമന്ത്രി.

ഡബ്ലിനിലെ ക്രോസ് സിറ്റി ലുവാസ് റെയിലിന്റെ പ്രഥമ യാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു വരദ്കര്‍.ഗതാഗതരംഗത്തെ സര്‍ക്കാരിന്റെ അടുത്ത അജണ്ട ഇതായിരിക്കുമെന്ന് വരദ്കര്‍ പറഞ്ഞു.

ലുവാസ് ട്രയിന്‍ പാത പ്രധാന നാഴികക്കല്ലാണ്.അത് നമ്മുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുമെന്ന് പ്രധനമന്ത്രി പറഞ്ഞു..ഗതാഗത മന്ത്രി ഷെയിന്‍ റോസ്, ധനകാര്യമന്ത്രി പാസ്‌കല്‍ ഡോണോഹു എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

സെന്റ് സ്റ്റീഫന്‍സ് ഗ്രീനില്‍ നിന്നും ബൂംബ്രിഡ്ജിലേക്കാണ് ലുവാസ് ട്രയിന്‍ ഓടുന്നത്.പതിമൂന്നു പുതിയ സ്റ്റോപ്പുകളാണ് ഇതിന് ഉള്ളത്.മൈനൂത്ത് റെയില്‍ ലൈനിലെ ബ്രൂംബ്രിഡ്ജിലാണ് ഇത് അവസാനിക്കുന്നത്. അങ്ങനെ നോര്‍ത്ത് കില്‍ഡെയറും വെസ്റ്റ് ഡബ്ലിനും തമ്മില്‍ ലുവാസിലേക്ക് ബന്ധിപ്പിക്കാന്‍ കഴിയുന്നു.

ലുവാസ് ക്രോസ് സിറ്റി പൊതുഗതാഗത സംവിധാനം ഉപയോഗിക്കാന്‍ കൂടുതല്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനും തിരക്ക് കുറയ്ക്കാനും കാര്‍ബണ്‍ഡയോക്സൈഡിന്റെ അളവ് കുറയ്ക്കാനും സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

‘ലുവാസ് ക്രോസ് സിറ്റി നിലവിലുള്ള ലൈനുകള്‍ മാത്രം ബന്ധിപ്പിച്ചുള്ളതല്ല. ഇത് വടക്കന്‍ ഇന്നര്‍ സിറ്റിയെയും അയല്‍പ്രദേശങ്ങളെയും പുനരജ്ജീവിപ്പിക്കുന്നതാണെന്നു ഗതാഗത മന്ത്രി ഷെയ്ന്‍ റോസ് പറഞ്ഞു.ലുവാസ് ക്രോസ് സിറ്റി നിര്‍മാണം 2013ലാണ് ആരംഭിച്ചത്. സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചു.

Scroll To Top