Monday November 20, 2017
Latest Updates

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ പുതിയ ഷോപ്പിംഗ് സൗകര്യങ്ങള്‍  ആധുനീക മദ്യശാലയും,ജ്വല്ലറിയും,തുണിക്കടയും ! 

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ പുതിയ ഷോപ്പിംഗ് സൗകര്യങ്ങള്‍  ആധുനീക മദ്യശാലയും,ജ്വല്ലറിയും,തുണിക്കടയും ! 

ഡബ്ലിന്‍: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ബ്രാന്‍ഡുകള്‍ ലഭിക്കുന്ന നവീകരിച്ച മദ്യശാല ഡബ്ലിന്‍ എയര്‍പോട്ട് രണ്ടാം ടെര്‍മിനലിന്റെ ആകര്‍ഷണമാകും. 410 ചതുരശ്ര മീറ്ററിലാണ് പുതിയ മദ്യശാല ഒരുങ്ങുന്നത്. എആര്‍ഐ ഷോപ്പിങ് ഏരിയയിലെ പ്രധാന ആകര്‍ഷണമാകുമിത്. രണ്ടാം ടെര്‍മിനലിലെ ലൂപ് റീട്ടെയില്‍ ഔട്ലെറ്റ് രണ്ടു ഘട്ടങ്ങളിലായി നവീകരണത്തിന് ഒരുങ്ങുകയാണ്.

മദ്യശാല ആദ്യഘട്ട നവീകരണത്തില്‍തന്നെ ഉള്‍പ്പെടുന്നുണ്ട്. എയര്‍പോര്‍ട്ടിന്റെ ചുമതലക്കാരായ ഡിഎഎ 2000 ചതുരശ്ര മീറ്റര്‍ ഷോപ്പിങ് മേഖല നവീകരണത്തിന് ടെന്‍ഡറുകള്‍ ക്ഷണിച്ചിരിക്കുകയാണ്. ഡിഎഎയുടെ കീഴിലുള്ള എയര്‍ റിയാന്റ ഇന്റര്‍നാഷണലിനാകും നിര്‍മാണത്തിന്റെ ചുമതല. നിലവിലുള്ള വ്യാപാരം തടസ്സപ്പെടാത്ത രീതിയിലായിരിക്കും നവീകരണം.

ആദ്യഘട്ടനവീകരണം അടുത്ത ജൂലൈയില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. സണ്‍ഗ്ലാസ് ഷോപ്പ്, ലഗേജ് സ്റ്റോര്‍, വാച്ചസ് ആന്‍ഡ് ജ്വല്ലറി ഷോപ്, രണ്ടു തുണിക്കടകള്‍ എന്നി മദ്യശാലയ്ക്കു പുറമെ ഇവിടെ ഉണ്ടാകും.

മാര്‍ച്ചില്‍ നിര്‍മാണം ആരംഭിക്കും. 1350 ചതുരശ്ര മീറ്ററില്‍ ഡ്യൂട്ടി ഫ്രീ ഷോപ്പാണ് രണ്ടാംഘട്ടത്തിലുള്ളത്. ആധുനിക ഫ്‌ലൈറ്റ് ഇന്‍ഫര്‍മേഷന്‍ സ്‌ക്രീനുകളടക്കമുള്ള സംവിധാനങ്ങളും ഒരുക്കും.

ബ്രൗണ്‍ തോമസ് ഉടമയായിരുന്ന ഡാള്‍ട്ടന്‍ ഫിലിപ്‌സ് ഡിഎഎ ചീഫ് എക്‌സിക്യൂട്ടിവായി ചുമതലയേറ്റതിനു തൊട്ടുപിന്നാലെയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍. ലക്ഷ്വറി റീട്ടെയിന്‍ ഔട്ലെറ്റ് രംഗത്തും വാള്‍മാര്‍ട്ടിലും ഡാള്‍ട്ടന്‍ മുന്‍പ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

Scroll To Top