Sunday August 20, 2017
Latest Updates

ഡബ്ലിന്‍ എയര്‍പോര്‍ട്ട് വഴി കടന്നു പോയത് 27 മില്ല്യണ്‍ പേര്‍!

ഡബ്ലിന്‍ എയര്‍പോര്‍ട്ട് വഴി കടന്നു പോയത് 27 മില്ല്യണ്‍ പേര്‍!

ഡബ്ലിന്‍:ഡബ്ലിന്‍ എയര്‍പോര്‍ട്ട് വഴി ഈ വര്‍ഷം ഇതുവരെ കടന്നുപോയത് 27 മില്ല്യണിലേറെപ്പേരെന്ന് റിപ്പോര്‍ട്ട്. വര്‍ഷം തീരാന്‍ ഇനിയും ദിവസങ്ങള്‍ ബാക്കി നില്‍ക്കേയാണ് ഇത്. കഴിഞ്ഞ വര്‍ഷം 25 മില്ല്യണ്‍ യാത്രക്കാരായിരുന്നു ഡബ്ലിന്‍ എയര്‍പോര്‍ട്ട് ഉപയോഗിച്ചിരുന്നത്.

യൂറോപ്പിലെ ഏറ്റവും വേഗത്തില്‍ വളരുന്ന എയര്‍പോര്‍ട്ടാണ് ഡബ്ലിനെന്ന് ഡബ്ലിന്‍ എയര്‍പോര്‍ട്ട് എംഡി വിന്‍സന്റ് ഹാരിസണ്‍ പറഞ്ഞു. പുതുതായി ആരംഭിച്ച 19 റൂട്ടുകള്‍ ആളുകളെ ആകര്‍ഷിക്കാന്‍ കാരണമായി. കൂടുതല്‍ പേരെ ഉള്‍ക്കൊള്ളുന്ന വിധത്തില്‍ എയര്‍പോര്‍ട്ട് പരിഷ്‌കരിച്ചിട്ടുമുണ്ട്. എയര്‍പോര്‍ട്ട് അധികൃതര്‍ക്കും യാത്രക്കാര്‍ക്കും അദ്ദേഹം നന്ദിയറിയിച്ചു. നവംബറില്‍ മാത്രം 2 മില്ല്യണ്‍ യാത്രക്കാരാണ് ഡബ്ലിന്‍ എയര്‍പോര്‍ട്ട് വഴി കടന്നുപോയത്.

ഡബ്ലിന്‍ എയര്‍പോര്‍ട്ടിലുണ്ടായ യാത്രക്കാരുടെ വര്‍ദ്ധന ഐറിഷ് സാമ്പത്തിക മേഖലയ്ക്ക് ഉണര്‍വ്വു പകര്‍ന്നിരിക്കുകയാണ്. കൂടുതല്‍ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു.

Scroll To Top