Saturday April 29, 2017
Latest Updates

ഡബ്ലിന്‍ എയര്‍പോര്‍ട്ടിലൂടെ പൊതിഞ്ഞ ക്രിസ്തുമസ് ഗിഫ്റ്റുമായി യാത്ര ചെയ്യരുതെന്ന് അധികൃതര്‍

ഡബ്ലിന്‍ എയര്‍പോര്‍ട്ടിലൂടെ പൊതിഞ്ഞ ക്രിസ്തുമസ് ഗിഫ്റ്റുമായി യാത്ര ചെയ്യരുതെന്ന് അധികൃതര്‍

ഡബ്ലിന്‍: ഡബ്ലിന്‍ എയര്‍പോര്‍ട്ടിലൂടെ ഈ ക്രിസ്തുമസിനു പൊതിഞ്ഞ ക്രിസ്തുമസ് സമ്മാനങ്ങളുമായി യാത്ര ചെയ്യരുതെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍. ദീര്‍ഘ സമയം ചെലവഴിച്ച് സൂഷ്മതയോടെ മനോഹരമായി പൊതിഞ്ഞ ക്രിസ്തുമസ് സമ്മാന പൊതികളുമായി യാത്ര ചെയ്യവന്നവര്‍ സുരക്ഷാ പരിശോധനയുടെ സമയത്ത് പൊതി അഴിക്കേണ്ടി വരുമെന്ന് എയര്‍ പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.

അതുകൊണ്ട് തന്നെ മനോഹരമായി പൊതിഞ്ഞ ക്രിസ്തുമസ് ഗിഫ്റ്റ് പൊതി അഴിച്ച് നിരാശരാകാതിരിക്കാന്‍ അത്തരം സമ്മാന പൊതികള്‍ പരമാവധി ഒഴിവാക്കണമെന്ന് എയര്‍പോര്‍ട്ട് വക്താവ് ആവശ്യപ്പെട്ടു. പൊതിഞ്ഞ സമ്മാനങ്ങള്‍ ഹോള്‍ഡ് ലഗേജില്‍ അയക്കുന്നതായിരിക്കും കൂടുതല്‍ അഭികാമ്യമെന്നും അധികൃതര്‍ അറിയിച്ചു.

യൂറോപ്യന്‍ യൂണിയന്റെ ലിക്വിഡ് റെസ്ട്രിക്ഷന്‍ നിലനില്‍ക്കുന്നതിനാല്‍ യാത്രക്കാര്‍100 മില്ലി അല്ലെങ്കില്‍ അതില്‍ കൂടുതല്‍ വലുപ്പമുള്ള ബോട്ടില്‍ അല്ലെങ്കില്‍ കണ്ടെയ്‌നറില്‍ ചെക്ക് ഇന്‍ ലഗേജുകള്‍ കൊണ്ട് വരാന്‍ ശ്രമിക്കണമെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ ആവശ്യപ്പെട്ടു. ഈ ക്രിസ്തുമസ് സീസണില്‍ ഡബ്ലിന്‍ എയര്‍പോര്‍ ട്ടിലൂടെയുള്ള യാത്രക്കാരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തെക്കാള്‍ വര്‍ധന ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Scroll To Top