Tuesday September 25, 2018
Latest Updates

ഡബ്ലിന്‍ എയര്‍പോര്‍ട്ടിന്റെ പുതിയ റണ്‍വേയ്ക്ക് മന്ത്രിസഭയുടെ അംഗീകാരമായി 

ഡബ്ലിന്‍ എയര്‍പോര്‍ട്ടിന്റെ പുതിയ റണ്‍വേയ്ക്ക് മന്ത്രിസഭയുടെ അംഗീകാരമായി 

ഡബ്ലിന്‍: ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ പുതിയ റണ്‍വേക്ക് മന്ത്രിസഭയുടെ അംഗീകാരം. പ്രധാന മന്ത്രി ലിയോ വരദ്കര്‍ ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. രാജ്യത്തിന്റെ ടൂറിസത്തിന്റെയും മറ്റ് സാമ്പത്തിക-ബിസിനസ്സ് മേഖലകളുടെ വളര്‍ച്ചക്ക് പുതിയ റണ്‍വ്വേ നിര്‍മാണ് അത്യാവശ്യമാണെന്ന് വരദ്കര്‍ പറഞ്ഞു. ടൂറിസത്തെ ലക്ഷ്യം വെച്ചുകൊണ്ട് കൂടുതല്‍ ആളുകള്‍ക്ക് ഒരേ സമയം ഉള്‍ക്കൊള്ളാവുന്ന വിധത്തിലേക്ക് എയര്‍പോര്‍ട്ട് മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.

വരും മാസങ്ങളിലായി റണ്‍വേയുടെ നിര്‍മ്മാണ ജോലികള്‍ ആരംഭിക്കും.

പ്രസ്തുത വിഷയത്തില്‍ ട്രാന്‍സ്പോര്‍ട്ട് മിനിസ്റ്റര്‍ ഷെയ്ന്‍ റോസ് കാമ്പിനറ്റ് മീറ്റിങ്ങില്‍ വിശദവിവരങ്ങള്‍ നല്‍കും. ശബ്ദനിയന്ത്രണവുമായി ബന്ധപ്പെട്ട 2014 EU നിയമം മാറ്റുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് പാര്‍ലിമെന്റില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. നിലവിലെ ശബ്ദ നിയന്ത്രണ നിയമത്തില്‍ മാറ്റം വരുമെന്ന് മാധ്യമ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് ഡബ്ലിന്‍ എയര്‍പോര്‍ട്ടിന് സമീപത്ത് കഴിയുന്ന കുടംബങ്ങളെ ആശങ്കയിലാക്കിയിരുന്നു.

Scroll To Top