Wednesday February 22, 2017
Latest Updates

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ മലയാളിയായ വൃദ്ധമാതാവിനെ തടഞ്ഞുവെച്ചു ,കൂടെ വന്നവര്‍ക്കും കസ്റ്റംസിന്റെ മുന്നറിയിപ്പ് 

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ മലയാളിയായ വൃദ്ധമാതാവിനെ തടഞ്ഞുവെച്ചു ,കൂടെ വന്നവര്‍ക്കും കസ്റ്റംസിന്റെ മുന്നറിയിപ്പ് 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ജോലിചെയ്യുന്ന മകളുടെ അടുക്കല്‍ സന്ദര്‍ശനത്തിനായി ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ വൃദ്ധമാതാവിനെ കസ്റ്റംസ് അധികൃതര്‍ തടഞ്ഞുവെച്ചു.അനുവദനീയമല്ലാത്ത ഭക്ഷ്യ വസ്തുക്കള്‍ കൊണ്ട് വന്നതിനാലാണ് അറുപത്തിയഞ്ചു വയസുകാരിയായ കോട്ടയം ജില്ലക്കാരി സ്ത്രീയെ കസ്റ്റംസ് പിടികൂടിയത്. വറുത്ത ഇറച്ചി ,അച്ചാറുകള്‍,മസാല പൊടികള്‍ എന്നിവയാണ് ഇവര്‍ ബാഗില്‍ സൂക്ഷിച്ചിരുന്നത്.

അയര്‍ലണ്ടില്‍ താമസിക്കുന്ന മകളുടെ ശുശ്രൂഷയ്ക്കായാണ് അമ്മ എത്തിയത്.കോട്ടയത്ത് നിന്നും ഡബ്ലിനിലേയ്ക്ക് യാത്ര ചെയ്യുന്ന പരിചയക്കാരായ മറ്റൊരു കുടുംബത്തോടൊപ്പമാണ് ബന്ധുക്കള്‍ ഇവരെ അയച്ചത്.എയര്‍പോര്‍ട്ടില്‍ ‘പിടി വീണതോടെ’ ‘അമ്മച്ചിയുടെ’ രക്ഷക്കെത്തിയ ഇവര്‍ കസ്റ്റംസ് അധികൃതരോട് താണുകേണപേക്ഷിച്ചതോടെ പിഴ ശിക്ഷയില്‍ നിന്നും അമ്മച്ചി ഒഴിവാക്കപ്പെട്ടു.ഏതാനം മണിക്കൂറുകള്‍ക്ക് ശേഷം ഇവരെ വിട്ടയച്ചു.

എന്നാല്‍ രക്ഷകരായി എത്തി ഉത്തരവാദിത്വം ഏറ്റെടുത്ത  കുടുംബത്തിലെ ഒരാളുടെ പാസ്‌പോര്‍ട്ടില്‍ കസ്റ്റംസ് അധികൃതര്‍ വാണിംഗ് മെമ്മോ അടിച്ചു നല്‍കിയിട്ടുണ്ട്.അനധികൃത വസ്തുക്കള്‍ കൊണ്ടുവരുന്നത് ഇനിയും ആവര്‍ത്തിച്ചാല്‍ ക്രിമിനല്‍ കേസ് രജിസ്ടര്‍ ചെയ്യുമെന്നതാണ് മെമ്മോ.

അവധിക്കാലമായത്തോടെ ഒട്ടേറെ മാതാപിതാക്കള്‍ അയര്‍ലണ്ടിലേയ്ക്ക് മക്കളുടെയും,സ്‌കൂള്‍ അവധി ആഘോഷിക്കുന്ന കൊച്ചുമക്കളുടെയും കൂടെ ചിലവഴിക്കാന്‍ അയര്‍ലണ്ടിലേയ്ക്ക് എത്തി കൊണ്ടിരിക്കുകയാണ്.കൊച്ചുമക്കള്‍ക്ക് കൊടുക്കാന്‍  ‘സര്‍പ്രയിസ്ഗിഫ്റ്റായി’ ഇറച്ചി വറുത്തതും,പലഹാരപൊതികളുമായി’ വരുന്ന ഇവരില്‍ പലര്‍ക്കും ഇവിടുത്തെ നിയമങ്ങളെ കുറിച്ചറിവുമില്ല.വേണ്ടത്ര ഭാഷാ പരിജ്ഞാനം കൂടിയില്ലെങ്കില്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങിയത് തന്നെ.ഇവരുടെ ചുമതലയേറ്റു കൂടെ വരുന്നവരും കുടുങ്ങുമെന്നാണ് മറ്റൊരു പ്രശ്‌നം.

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ കഴിഞ്ഞ രണ്ടു മാസക്കാലമായി ഭക്ഷ്യ വസ്തുക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ കര്‍ശനമാക്കിയിരിക്കുകയാണ്.

Scroll To Top