Friday October 20, 2017
Latest Updates

ഡബ്ലിന്‍ എം 50 യില്‍ ടോള്‍ തട്ടിച്ചെടുക്കാന്‍ ഡ്യൂപ്ലിക്കേറ്റ് കാറിന്റെ കഥ മെനഞ്ഞ സ്ത്രീ കുടുങ്ങി, കള്ളക്കഥയ്ക്കും നിയമലംഘനത്തിനും 7000 യൂറോ പിഴ 

ഡബ്ലിന്‍ എം 50 യില്‍ ടോള്‍ തട്ടിച്ചെടുക്കാന്‍ ഡ്യൂപ്ലിക്കേറ്റ് കാറിന്റെ കഥ മെനഞ്ഞ സ്ത്രീ കുടുങ്ങി, കള്ളക്കഥയ്ക്കും നിയമലംഘനത്തിനും 7000 യൂറോ പിഴ 

ഡബ്ലിന്‍ :ഡബ്ലിനിലെ എം 50 യില്‍ ടോള്‍ തട്ടിച്ചെടുക്കാന്‍ ഡ്യൂപ്ലിക്കേറ്റ് കാറിന്റെ കഥ മെനഞ്ഞ വാഹന ഉടമസ്ഥയെ കോടതി ശിക്ഷിച്ചു. 7000യൂറോ പിഴയും 750 യൂറോ കോടതിച്ചെലവുമാണ് വിധിച്ചത്.ടോള്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് അധികാരികള്‍ അയച്ച 800 കത്തുകള്‍ കൈപ്പറ്റാതെ കബളിപ്പിക്കുകയും ചെയ്തിരുന്നു ഇവര്‍.

ഡബ്ലിന്‍ ജില്ലാ കോടതി ജഡ്ജി ജസ്റ്റിസ് ജോണ്‍ ബ്രന്നാനാണ് വിധി പ്രസ്താവിച്ചത്.

ഡബ്ലിന്‍ ബ്രൂക്ക് ഹെവന്‍ പാര്‍ക്കില്‍ നിന്നുള്ള ലിന്‍ഡ്സി മോര്‍ഗാനെയാണ് ശിക്ഷിച്ചത്.കഴിഞ്ഞ സെപ്തംബറില്‍ ടോള്‍ തുക നല്‍കാതിരിക്കാനാണ് വ്യാജ കാറുകളുടെ കഥ ഇവര്‍ മെനഞ്ഞതെന്ന് കോടതിക്ക് ബോധ്യപ്പെട്ടു.ഇവരുടെ വാഹനം 339 യാത്രകള്‍ ടോള്‍പാതയിലൂടെ നടത്തി.

എന്നാല്‍ പണം നല്‍കിയത് 29ന് മാത്രമായിരുന്നു.ഇവരുടെ കാറിന്റെ ക്ലോണ്‍ ആരോ സൃഷ്ട്ടിച്ചുവെന്നും അവരാണ് പണം നല്‍കാത്തതെന്ന വാദം തെറ്റാണെന്നു കണ്ടെത്തിയ കോടതി അത് തള്ളി. ഇവര്‍ കോടതിയെ കബളിപ്പിച്ചതിന് 25000 രൂപ പിഴയും ജയിലുമാണ് നല്‍കേണ്ടതെന്നും കോടതി വ്യക്തമാക്കി.

800 സമന്‍സുകളാണ് കോടതി ഇവര്‍ക്കയച്ചത്. അതൊന്നും ലഭിച്ചില്ലെന്നായിരുന്നു ഇവരുടെ മറുപടി.എന്നാല്‍ കോടതി ഏര്‍പ്പെടുത്തിയ സ്വകാര്യ അന്വേഷണത്തില്‍ കോടതിയില്‍ നിന്നുള്ള സമന്‍സുകളെല്ലാം അവര്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുകയായിരുന്നുവെന്നു ബോധ്യപ്പെട്ടു.

നാഷണല്‍ റോഡ്സ് അതോറിറ്റിയില്‍ നിന്നും കാമറാ ദൃശ്യങ്ങള്‍ പരിശോധിച്ച് വാഹനം ഇവരുടേതെന്നു ഉറപ്പാക്കിയ ശേഷമാണ് കോടതി ഇവര്‍ക്കെതിരെ നടപടിയെടുത്തത്.ഇതിനിടെ കള്ളി വെളിച്ചത്തായ സ്ത്രീ ഈ കേസു മൂലം ആകെ സമ്മര്‍ദത്തിലായെന്നും അതിനാല്‍ എന്‍.ആര്‍.എയുമായി ഒത്തുതീര്‍ക്കാന്‍ അനുവദിക്കണമെന്ന് അപേക്ഷിക്കുകയായിരുന്നു.ഇത് അനുവദിച്ച കോടതി പിഴയും കോടതിചെവലും അടക്കാന്‍ നിര്‍ദേശിച്ചു.സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ മാത്രം വരുമാനമായി ഉള്ളതിനാലാണ് ഇത്രയും കുറഞ്ഞ ശിക്ഷ വിധിക്കുന്നതെന്നും ജഡ്ജി പറഞ്ഞു

Scroll To Top