Wednesday September 20, 2017
Latest Updates

ഡബ്ലിന്‍കാര്‍ക്ക് ഇനി കുറഞ്ഞ ചെലവില്‍ മദ്യപിക്കാം!

ഡബ്ലിന്‍കാര്‍ക്ക് ഇനി കുറഞ്ഞ ചെലവില്‍ മദ്യപിക്കാം!

ഡബ്ലിന്‍: ഇനി കുറഞ്ഞ ചെലവില്‍ മദ്യപിക്കാം. കുറഞ്ഞ നിരക്കില്‍ മദ്യംവിളമ്പുന്ന പബ്ബ് ശൃംഗലയായ ജെഡി വെതര്‍സ്പൂണ്‍ അയര്‍ലണ്ടിലേക്ക് വരുന്നു.പുതുവര്‍ഷത്തില്‍ വിവിധ രാജ്യങ്ങളിലായി ഇരുനൂറിലധികം പബ്ബുകള്‍ തുറക്കാനാണ് ജെഡി വെതര്‍സ്പൂണ്‍ തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാഗമായി അയര്‍ലണ്ടിലും പബ്ബുകള്‍ സ്ഥാപിക്കും. 500 മില്യന്‍ യൂറോ ചെലവഴിച്ചാണ് ജെഡി വെതര്‍സ്പൂണ്‍ പുതിയ പബ്ബുകള്‍ സ്ഥാപിക്കുന്നത്.

ഡണ്‍ലേരിയില്‍ അടുത്തിടെ ആരംഭിച്ച ദി ഫോര്‍ട്ടി ഫൂട്ടില്‍ ഒരു പൈന്റിന് 2.50യൂറോയ്ക്കാണ് വില്‍ക്കുന്നത്. സാധാരണ പബ്ബുകള്‍ ഒരു പൈന്റിന് 4 യൂറോ ഈടാക്കുന്ന സ്ഥാനത്താണ് ഇത്.ബ്ലാക്ക്‌റോക്കിലും സമാനമായ പബ്ബ് പ്രവര്‍ത്തിക്കുന്നുണ്ട്. സ്വോര്‍ഡ്‌സ്, കാംഡണ്‍ സ്ട്രീറ്റ്, ബ്ലാഞ്ചസ്ടൗണ്‍ എന്നിവടങ്ങളിലും സമാനമായ പബ്ബുകള്‍ ഉടന്‍ ആരംഭിക്കും.

Scroll To Top